ഭക്ഷണം കഴിച്ചെത്തിയപ്പോള്‍ കാര്‍ കാണാനില്ല ; കാറുമായി ഹോട്ടല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ഹോട്ടലില്‍ കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയയാള്‍ പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച കാറുമായി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കടന്നുകളഞ്ഞു. വള്ളിക്കുന്ന് സ്വാദേശി മുനീബ് ആണ് മുങ്ങിയത്. ഇയാളെ കോഴിക്കോട് ചെമ്മങ്ങാട് പോലീസ് പിടികൂടി. സയിദ് സഫ്വാന്‍ എന്നയാളുടെ കാറാണ് മോഷണം പോയത്. ജ്യേഷ്ഠന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ എടുത്ത ശേഷം കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയതായിരുന്നു ഇവര്‍.

കാര്‍ പാര്‍ക്ക് ചെയ്യാന്‍ താക്കോല്‍ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് നല്‍കി. ഭക്ഷണം കഴിച്ചു കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാര്‍ കണ്ടില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ കാര്‍ മുനീബ് കൊണ്ടു പോയതായി മനസ്സിലായി. കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും പരിശോധന കര്‍ശനമാക്കി. അമിത വേഗത്തില്‍ കോഴിക്കോട് വന്ന കാര്‍ ചെമ്മങ്ങാട് പോലീസിന്റെ കണ്ണില്‍പ്പെട്ടു. വെട്ടിച്ചു പോയ കാറിനെ പിന്തുടര്‍ന്ന് പരപ്പില്‍ ജങ്ഷനില്‍ വെച്ചു പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടക്കല്‍ പോലീസിന് കൈമാറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

150 ഏക്കറിലധികം സർക്കാർ ഭൂമി കയ്യേറിയെന്ന പരാതി; ശ്രീ ശ്രീ രവിശങ്കറിന്റെ സ്ഥാപനത്തിനെതിരെ എസ്‌ഐടി...

0
ബെംഗളൂരു: ശ്രീ ശ്രീ രവിശങ്കറിൻറെ ആർട്ട് ഓഫ് ലിവിംഗ് ഭൂമി കയ്യേറിയെന്ന...

നിപ ഭീതി ഒഴിഞ്ഞു ; കോഴിക്കോട് രാമനാട്ടുകരയിൽ ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: നിപ ഭീതി പൂർണമായും ഒഴിഞ്ഞതിന്‍റെ സമ്പൂർണ്ണ ആശ്വാസത്തിൽ സംസ്ഥാനം. കോഴിക്കോട്...

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്: CPIM കേന്ദ്ര കമ്മിറ്റി

0
ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന്...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...