ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം പീയുഷ് ചൗള

For full experience, Download our mobile application:
Get it on Google Play

അബുദാബി : ട്വന്റി 20 ക്രിക്കറ്റിൽ ചരിത്രനേട്ടത്തിനുടമയായി ഇന്ത്യൻ സ്പിന്നർ പീയുഷ് ചൗള. ട്വന്റി 20 യിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോഡാണ് ചൗള സ്വന്തം പേരിൽ എഴുതിച്ചേർത്തത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചപ്പോഴാണ് ചൗള ഈ നേട്ടം സ്വന്തമാക്കിയത്. ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെയാണിത്. മത്സരത്തിൽ മുഹമ്മദ് നബിയുടെ വിക്കറ്റെടുത്തതോടെ ചൗള അമിത് മിശ്രയെ മറികടന്ന് റെക്കോഡ് സ്വന്തമാക്കി.

നിലവിൽ 249 മത്സരങ്ങളിൽ നിന്ന് 263 വിക്കറ്റുകളാണ് ചൗളയുടെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള മിശ്ര 236 മത്സരങ്ങളിൽ നിന്ന് 262 വിക്കറ്റുകൾ വീഴ്ത്തി. ചൗളയും മിശ്രയും ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. ഐ.പി.എല്ലിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യൻ താരം എന്ന റെക്കോഡ് അമിത് മിശ്രയുടെ പേരിലാണ്. 154 മത്സരങ്ങളിൽ നിന്ന് 166 വിക്കറ്റുകളാണ് താരം നേടിയിരിക്കുന്നത്. രണ്ടാമതുള്ള ചൗള 165 മത്സരങ്ങളിൽ നിന്ന് 157 വിക്കറ്റുകൾ എടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...