36 വർ‌ഷത്തിനിടെ ഏറ്റവും ചൂടേറിയ മാസം ; കാലാവസ്ഥ വകുപ്പ് റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: 36 വർ‌ഷത്തിനിടെ ഏറ്റവും ചൂടേറിയ മെയ് മാസത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്ന് കാലാവസ്ഥ വകുപ്പ്. ഈ വർഷം ഏപ്രിലിലും മെയ് മാസത്തിലും ഉയർന്ന താപനില രേഖപ്പെടുത്തുകയും ഒന്നിലധികം ഇടങ്ങളിൽ റെക്കോർഡുകൾ തകർക്കുകയും ചെയ്തു. ഇന്ത്യയിൽ ഈ വർഷം ഏപ്രിലിലെ ശരാശരി താപനില 35.6 ഡിഗ്രി സെൽഷ്യസാണ്. 2004-ൽ‌ 35 ഡി​ഗ്രി സെൽഷ്യസ്, 2009-ൽ‌ 35.5 ഡി​ഗ്രി സെൽഷ്യസ്, 2014-ൽ 35.3 ഡി​ഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ഇതിന് മുൻപ് രേഖപ്പെടുത്തിയ ഉയർന്ന താപനില. മെയ് മാസത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 37.3 ഡി​ഗ്രി സെൽ‌ഷ്യസായിരുന്നു. 1988-ന് ശേഷം ആദ്യമായാണ് ഇത്രയേറെ താപനില രാജ്യത്ത് രേഖപ്പെടുത്തുന്നത്.

46. 5 ഡിഗ്രിയായിരുന്നു മെയ് 31 ന് ആൽവാറിലെ താപനില. രേഖപ്പെടുത്തിയതിൽ നാലാമത്തെ ഉയർന്ന താപനിലയാണിത്. അതേ ദിവസം തന്നെ ബിലാസ്പൂരിൽ 46.8 ഡി​ഗ്രിയും ബുലന്ദ്ഷഹറിൽ 46 ഡി​ഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ തണുപ്പേറിയ പ്രദേശങ്ങളിൽ പോലും താപനില ഉയർന്ന സാഹചര്യമാണ് ഇത്തവണയുണ്ടായത്. ഡെറാഡൂണിൽ‌ 43.2 ഡി​ഗ്രിയാണ് രേഖപ്പെടുത്തിയത്. ദ​ക്ഷിണേന്ത്യയിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്. എന്നാൽ ഉത്തരേന്ത്യയിലാണ് താരതമ്യേന ചൂട് കൂടുതൽ രേഖപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...