വീടു കയറി അക്രമണം ; തിരുവല്ലയില്‍ ഗുണ്ടാ സംഘം വീടും വാഹനങ്ങളും അടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ലയിലെ കാട്ടൂക്കരയില്‍ ഗുണ്ടാ സംഘം വീടും വാഹനങ്ങളും അടിച്ചു തകര്‍ത്തു. കാട്ടുക്കര കൊച്ചുപുരയില്‍ പ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഈസമയത്ത് പ്രസാദിന്റെ ഭാര്യ അജിത (51) മാത്രമാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. വീടിന്റെ എല്ലാ ജനല്‍ ചില്ലകളും തകര്‍ത്ത നിലിയിലാണ്. ബഹളം കേട്ട് അലമുറയിട്ടെത്തിയ വീട്ടമ്മയുടെ മുഖത്ത് ജനാലയിലൂടെ കുരുമുളക് സ്‌പ്രേ അടിച്ച ശേഷമാണ് അക്രമണം അഴിച്ചു വിട്ടത്.

വീടിനുള്ളിലുണ്ടായിരുന്ന നാല് നായ്ക്കളെയും അക്രമികള്‍ വെറുതെ വിട്ടില്ല. ഇവയുടെ കണ്ണിലും കുരുമുളക് സ്പ്രേ അടിച്ചു . വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന അജിതയുടെ ഇന്നോവ കാറിന്റെ എല്ലാ ചില്ലുകളും അക്രമികള്‍ പൊട്ടിച്ചു. വടിവാളും കമ്പിവടികളുമായി എത്തിയ ഗുണ്ടകളെ കണ്ട് പേടിച്ച്‌ സമീപവാസികളും വീടിനു പുറത്തിറങ്ങിയില്ല.

കാര്‍ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും അക്രമികള്‍ തകര്‍ത്തു. വീടിന്റെ പ്രധാന വാതിലും വടിവാള്‍ ഉപയോഗിച്ച്‌ തകര്‍ത്തെങ്കിലും പൂട്ട് തുറക്കാനായില്ല. എല്ലാ ജല വിതരണ കുഴലുകളും മുറിച്ചു മാറ്റി. അഞ്ചോളം പേരാണ് ഗുണ്ടാ സംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടമ്മ പറഞ്ഞു. വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തിരുവല്ല കോടതിയില്‍ കേസും നിലവിലുണ്ട്. അജിത നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...