ജാമ്യം നിൽക്കാത്ത വിരോധത്തിൽ വീടുകയറി ആക്രമണം : അഞ്ചുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഞ്ചാവ് കേസിൽ ജാമ്യം നിൽക്കാത്തതിലുള്ള വിരോധം നിമിത്തം പഴകുളം ഭവദാസൻ മുക്കിലുള്ള പൊൻമാന കിഴക്കേതിൽ വീട്ടിൽ അതിക്രമിച്ച് കയറി വീടിന്റെ മുൻവശം ജനൽ ഗ്ലാസുകൾ അടിച്ച് പൊട്ടിക്കുകയും വീട്ടുകാരെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ അടൂർ പോലീസ് 5 പേരെ പിടികൂടി. പരാതിക്കാരിയായ സലീനയെ ചവിട്ടി നിലത്തിട്ട ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിക്കാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ സലീനയുടെ വലത് കൈയ്യിൽ പരിക്കേറ്റു.

പള്ളിക്കൽ പഴകുളം ശ്യാമിനി ഭവനം വീട്ടിൽ ഷാജിയുടെ മകൻ ശ്യാംലാൽ( 32),പാലമേൽ ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതിൽ വീട്ടിൽ ഷാജഹാന്റെ മകൻ ആഷി ഖ് (23), പള്ളിക്കൽ പഴകുളം പന്ത്രാം കുഴിയിൽ വീട്ടിൽ അഹമ്മദ് ഖാന്റെ മകൻ ഷെഫീക് (36), പള്ളിക്കൽ പഴകുളം അനിൽ ഭവനം വീട്ടിൽ ശശി യുടെ മകൻ അനീഷ്(36), പാലമേൽ കഞ്ചുകോട് കുടശ്ശനാട് വട്ടയത്തിനാൽ തെക്കേക്കര മുരളീ ഭവനം വീട്ടിൽ അയ്യപ്പൻ കുട്ടിയുടെ മകൻ അരുൺ (26) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം.

അടൂർ നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം പ്രശ്നക്കാരായ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും വീട്ടുകാരെ കൈയേറ്റം ചെയ്യുകയും, വീടിനു കേടുപാടുകൾ വരുത്തുകയുമായിരുന്നു. വീട്ടുകാർ പോലീസിൽ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...