പത്തനംതിട്ട ഓമല്ലൂരില്‍ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂരില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം സംഭവിച്ചു. ഓമല്ലൂര്‍ പൈവള്ളി സ്വദേശി അരുണിന്റെ വീടിനാണ് നാശം നേരിട്ടത്. കനത്ത മഴയിലും ഇടിമിന്നലിലും വീട്ടിലെ വയറിംഗ് ഉള്‍പ്പെടെ തകര്‍ന്നു പോവുകയായിരുന്നു. വീടിന്റെ മുറ്റത്ത് നിന്നിരുന്ന പ്ലാവിന്റെ ചുവട്ടിലാണ് ഇടിമിന്നല്‍ ആദ്യം ഉണ്ടായത്. പിന്നീട് വീടിന്റെ ഭിത്തിയിലും മിന്നലേറ്റതിനെ തുടര്‍ന്ന് ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീണു. വീട്ടിലെ വയറിങ്ങുകള്‍, മീറ്റര്‍ ബോക്സ്, മെയിന്‍ സ്വിച്ച്, സീലിംഗിലെ വയറുകള്‍ എല്ലാം തന്നെ കത്തി നശിച്ചു. ഇടിയുടെ ശക്തിയില്‍ വീടിന്റെ മുറ്റത്ത് നിന്നും കല്ല്‌ തെറിച്ച് വീടിനുള്ളില്‍ വീഴുകയും ചെയ്തു.

ഏകദേശം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായാണ് വീട്ടുകാര്‍ പറയുന്നത്‌. വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ അപകടം കൂടാതെ രക്ഷപെടുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ ഉണ്ടായ കനത്ത മഴയില്‍ വിവിധ ഭാഗങ്ങളിലായി മരങ്ങള്‍ ഒടിഞ്ഞു വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. കോന്നി അതുമ്പുംകുളത്ത് കാറ്റില്‍ വീടിന് മുകളിലേക്ക് ഒടിഞ്ഞുവീണ മരം കോന്നിയില്‍ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തി വെട്ടിമാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...

ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി ; പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

0
വാളയാർ: കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ ട്രാക്ക് കുറുകെ...

പ്ലാവിലെ കൂറ്റൻ തേനീച്ചക്കൂട് ; കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ വലിയ ഭീഷണിയിൽ

0
പത്തനംതിട്ട: കൂറ്റൻ തേനീച്ച ഭീഷണിയിൽ കോന്നി അരുവാപ്പുലം ഈറക്കുഴി നിവാസികൾ. മുരുപ്പിൽ...