നാറാണംമൂഴിയിൽ വീട് കൊള്ളയടിച്ചു ; പത്ത് ലക്ഷത്തിലധികം നഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി: നാറാണംമൂഴി മൂക്കത്ത് വീട് കുത്തി തുറന്ന് മോഷണം. പത്ത് ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടു. നാറാണംമൂഴി എരുത്തിക്കൽ ആദർശ് ആർ. രഘുനാഥിന്റെ വീട്ടിലാണ് കഴിഞ്ഞ ചൊവ്വ രാത്രിയിൽ മോഷണം നടന്നത്. വീട് പൂട്ടി കുടുംബം ഗുരുവായൂർ ദർശനത്തിനു പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്. വീടിൻ്റെ മുന്നിലെ പ്രധാന വാതിൽ കമ്പിപോലുള്ള വസ്തു ഉപയോഗിച്ച് തള്ളി കതകിന് നാശം വരുത്തിയാണ് കള്ളൻ അകത്ത് കടന്നിരിക്കുന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന ആദർശിന്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങളും രണ്ട് നിലവിളക്കും ഒരു ആറന്മുള കണ്ണാടിയുമാണ് മോഷണം പോയിരിക്കുന്നത്.

ഗുരുവായൂർ ദർശനം കഴിഞ്ഞു ബുധൻ വൈകിട്ട് 5.30 ടെ കുടുംബം വീട്ടിൽ എത്തിയപ്പോഴാണ് പൂട്ടിയിരുന്നു വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളും മറ്റ് സാധനങ്ങളും മോഷണം പോയെന്ന് മനസ്സിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും. ഉടൻതന്നെ സ്ഥലത്തെത്തിയ പെരുനാട് പോലീസ് വിഷയത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്നു സ്ഥലത്ത് ഫോറൻസിക് വിഭാഗവും ഡോഗ് സ്‌കോഡും എത്തി പരിശോധന നടത്തി, പെരുനാട് സി.ഐ ജി. വിഷ്ണു, എസ്.ഐമാരായ എ.ആര്‍ രവീന്ദ്രൻ, അച്ചൻകുഞ്ഞ്, സി.പി.ഓമാരായ പ്രസാദ്, അനന്ദു ഹരിദാസ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...