വിളപരിപാലന കേന്ദ്രമൊരുക്കി പ്രമാടം ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കര്‍ഷകര്‍ക്ക് കരുതലായി പ്രമാടം ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ വിള ആരോഗ്യപരിപാലന കേന്ദ്രം. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് കേന്ദ്രം ആരംഭിച്ചത്. വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും കണ്ടെത്തി ശാസ്ത്രീയ പരിഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള സജീകരണങ്ങളാണുള്ളത്.
വിള രോഗങ്ങള്‍, മൂലകങ്ങളുടെ അപര്യാപ്തത എന്നിവ മൂലം വിളകള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ കാരണം കണ്ടെത്തി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ആവശ്യമെങ്കില്‍ ജൈവരാസ കീടനാശിനികളും സൗജന്യമായി നല്‍കും. എല്ലാ വെള്ളിയാഴ്ചയുമാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മറ്റു ദിവസങ്ങളില്‍ വിളകളുടെ പ്രശ്‌നങ്ങളുമായി സമീപിക്കുന്ന കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് നല്‍കും.

ജൈവ കീടനാശിനികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് വിളകള്‍ക്ക് ചികിത്സ നല്‍കുന്നത്. കര്‍ഷകര്‍ക്ക് വിളകളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും വരുമാനം കൂട്ടാനും വിളപരിപാലന കേന്ദ്രം സഹായമാകും. വിളകളുടെ ക്രമീകരണം, തിരഞ്ഞെടുപ്പ്, വിത്ത് പരിപാലനം, ജലസേചനം, വളപ്രയോഗം, കള നിയന്ത്രണം എന്നിവ സംബന്ധിച്ച് കേന്ദ്രത്തിലൂടെ ബോധവല്‍കരണം നല്‍കും. മണ്ണ് സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും നല്‍കും. വിളകളുടെ രോഗലക്ഷണങ്ങളുമായി എത്തുന്ന കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ കാരണം കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കാത്ത വിഷയങ്ങള്‍ ജില്ലാതലത്തില്‍ അറിയിക്കാനും സൗകര്യമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...