ബേക്കറി ജോലിക്കാരിയായ വീട്ടമ്മയെ കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ബേക്കറി ജോലിക്കാരിയായ വീട്ടമ്മയെ കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ചു. കരുവാറ്റ മേത്തറയിൽ രഞ്ജി മോൾക്കാണ് (37) മർദനമേറ്റത്. ഇവരെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവരെ പ്രതികളാക്കി ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച്ച രാത്രി 8.30 ന് താമല്ലാക്കൽ ജംഗ്ഷന് സമീപമുള്ള ജയാസ് ബേക്കറിയിലായിരുന്നു സംഭവം. ചെല്ലപ്പന്‍റെ മകളുടെ വീട്ടില്‍ രഞ്ജി മോള്‍ വീട്ടുജോലി ചെയ്തിരുന്നു. ഒന്നരവര്‍ഷം ജോലി ചെയ്ത വകയില്‍ രഞ്ജിക്ക് 76,000 രൂപ ലഭിക്കാനുണ്ട്. എന്നാല്‍ ഈ തുക കിട്ടിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് നൽകിയതിലുള്ള വിരോധമാണ് തന്നെ മര്‍ദിച്ചതിന് കാരണമെന്നാണ് രഞ്ജി പറയുന്നത്. ബേക്കറിയിലെത്തിയ പ്രതികൾ കടയുടെ വാതിലിൽ നിന്ന രഞ്ജിമോളെ ഇടതുകൈയ്യിൽ പിടിച്ച് വലിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നിട്ടു. തുടർന്ന് ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുന്നതും ചവിട്ടുന്നതും വലിച്ചിഴയ്ക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികൾ വീണ്ടും വലിച്ച് തള്ളി താഴെയിട്ട് തലയിലും മുഖത്തും നിരവധിത്തവണ അടിച്ചു. യുവതി ചികിത്സ തേടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...