ചിട്ടിപ്പണം കൊടുക്കാന്‍ പണമില്ല ; 18 ലക്ഷം രൂപ മോഷണം പോയെന്ന് പരാതി ; കള്ളം പൊളിച്ചടുക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം: ചിട്ടിപ്പണം കൊടുക്കാന്‍ പണമില്ലാതെ വന്നതോടെ പോലീസില്‍ കള്ളപ്പരാതി നല്‍കി വീട്ടമ്മ. പക്ഷെ നാല് മണിക്കൂര്‍ ഈ പരാതി തകര്‍ന്നുവീണു. കോമ്പയാറിനും മുരുകന്‍പാറക്കുമിടയില്‍ താമസിക്കുന്ന വീട്ടമ്മയാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് വാതിലില്‍ മുട്ടിവിളിക്കുകയും കതക് തുറന്നപ്പോള്‍ മുളകുപൊടി കണ്ണില്‍ വിതറി ഭീഷണിപ്പെടുത്തി താക്കോല്‍ എടുപ്പിച്ച് പണം കൈക്കലാക്കിയെന്നുമാണ് വീട്ടമ്മ പറഞ്ഞത്. അതിന് ശേഷം ഓണച്ചിട്ടിക്ക് നല്‍കാന്‍ തിങ്കളാഴ്ച ബാങ്കില്‍ നിന്നെടുത്ത 18 ലക്ഷം രൂപ രണ്ടംഗ സംഘം തട്ടിയെടുത്തെന്നാണ് പോലീസിനോടും അയല്‍വാസികളോടും പറഞ്ഞത്. മുറിക്കകത്തും തിണ്ണയിലും മറ്റ് മുളകുപൊടി വിതറുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിന് സംശയം തോന്നുന്ന ചില കാര്യങ്ങള്‍ മുറിയിലുണ്ടായിരുന്നു.

18 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പറഞ്ഞിടത്ത് തന്നെ നാല് ലക്ഷം രൂപ ഇരുന്നത് നഷ്ടപെട്ടിരുന്നില്ല. വീട്ടമ്മ കഴുത്തില്‍ അണിഞ്ഞ നാല് പവന്റെ സ്വര്‍ണമാല സുരക്ഷിതവും ആയിരുന്നു. ഇതാണ് സംശയം ജനിപ്പിച്ചത്. ഇതോടെ പോലീസ് വിശദമായി വീട്ടമ്മയെ ചോദ്യം ചെയ്തതോടെയാണ് പരാതി കള്ളപ്പരാതിയാണെന്ന് മനസിലായത്. ചൊവ്വയും ബുധനുമായി പലര്‍ക്കും ചിട്ടിപ്പണം കൊടുക്കേണ്ടതുണ്ട്. പലിശ കൊടുത്ത പണം കിട്ടാത്തതിനാല്‍ ചിട്ടിപ്പണം കൊടുക്കാനാകില്ലെന്ന് വന്നതോടെയാണ് വ്യാജ മോഷണം പൊളിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...