കോന്നി എം.എൽ.എയുടെ കരുതൽ ഭവന പദ്ധതി : നിർമ്മാണം പൂർത്തിയാക്കിയ രണ്ടാമത്തെ വീടിന്റെ താക്കോൽ കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി : ഭവന രഹിതർക്ക് വീട് നിർമ്മിച്ചു നല്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം അടൂര്‍ മുന്‍ എംഎല്‍എ ആര്‍.ഉണ്ണികൃഷ്ണപിള്ള നിര്‍വ്വഹിച്ചു. വള്ളിക്കോട് പഞ്ചായത്ത് ആറാം വാർഡിൽ പള്ളിമുരുപ്പ് നിവാസി സുമയ്ക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ വീട് നിർമ്മിച്ച് കൈമാറിയത്. കിടപ്പുമുറികളോടുകൂടിയ വീട് 6 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചിരിക്കുന്നത്. വാഴമുട്ടം നാഷണല്‍ സ്ക്കൂള്‍ മാനേജ്മെന്റാണ് വീട് സ്പോൺസർ ചെയ്തത്.

താക്കോല്‍ ദാനത്തിന് ശേഷം നടന്ന പാല് കാച്ചല്‍ ചടങ്ങില്‍ സുമയ്ക്കും ശ്രുതിക്കും സുമേഷിനുമൊപ്പം എംഎല്‍എയും പങ്കാളിയായി. തുടര്‍ന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, വാര്‍ഡ് മെമ്പര്‍ ഗീതാകുമാരി, നാഷണല്‍ സ്ക്കൂള്‍ മാനേജര്‍ രാജേഷ് ആക്ലേത്ത് , പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ലിജ ശിവപ്രകാശ്, സ്വാഗത സംഘം ചെയര്‍മാന്‍ സംഗേഷ് ജി നായര്‍ , രാജേഷ്.എസ്.വള്ളിക്കോട് പൊതു പ്രവര്‍ത്തകരായ സുമേഷ് വള്ളിക്കോട്, പി.എസ്.ഗോപി, എസ്.വി.പ്രസന്ന കുമാര്‍,  വെെ മണിലാല്‍, ഫാ.ജിജി തോമസ്, ബിജു ജോര്‍ജ്ജ്,കെ.ജയകുമാര്‍ , ജോമി ജോഷ്വ, ശ്രീനിവാസന്‍ , ജോസ് പിഎസ്, രെജി എ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...