ഹൂതി ആക്രമണം ശക്തമാകുന്നു ; പിന്നാലെ യെമനിലെ വിമാനത്താവളത്തിലും കമരൻ ദ്വീപിലും വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും

For full experience, Download our mobile application:
Get it on Google Play

ഏദൻ: യെമനിലെ ഹൊദെയ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമാക്രമണവുമായി അമേരിക്കയും ബ്രിട്ടനും. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതോടെയാണ് നീക്കം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസിയായ അൽ മസീറ ടിവിയാണ് ആക്രമണ വിവരം പുറത്ത് വിട്ടത്. ഹൊദെയ്ദ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറമെ ചെങ്കടലിലെ സാലിഫ് തുറമുഖത്തിന് സമീപമുള്ള കമരൻ ദ്വീപിലും ആക്രമണം നടത്തിയിട്ടുണ്ട്. ഹൊദെയ്ദയിൽ ആറോളം തവണയാണ് വ്യോമാക്രമണമുണ്ടായത്. കമരൻ ദ്വീപിൽ നാല് തവണയും ആക്രമണം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിലുള്ള സഖ്യസേന ഇതാദ്യമായാണ് കമരൻ ദ്വീപിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. കമരൻ ദ്വീപ് കേന്ദ്രീകരിച്ചാണ് ഹൂതികൾ തങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.

ചെങ്കടലിൽ ആക്രമണങ്ങൾ നടത്തുന്നതിന് വേണ്ടി മിസൈലുകളുടേയും ഡ്രോണുകളുടേയും വലിയ ശേഖരം ഹൂതികൾ കമരൻ ദ്വീപിൽ ഒളിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദ്വീപും സാലിഹ് തുറമുഖവും ഇത്തരത്തിലുള്ള ആയുധക്കടത്തിന് ഇവർ ഉപയോഗിച്ചിരുന്നതായും യുഎസ്-ബ്രിട്ടീഷ് സേനകൾ ആരോപിക്കുന്നു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഹമാസിന് പിന്തുണ അറിയിച്ച് കൊണ്ടാണ് ഹൂതികൾ ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...