പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു; സൗദി അറേബ്യയ്ക്ക് ഐക്യദാർഢ്യവുമായി പാകിസ്താനും തുർക്കിയും അടിയന്തര ചർച്ച നടത്തി

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദിക്കെതിരായ ഹൂതി ആക്രമണത്തില്‍ സൗദി അറേബ്യക്ക് സൈനിക പിന്തുണയുമായി പാകിസ്താനും തുര്‍ക്കിയും. മൂന്ന് രാജ്യങ്ങളും ഉള്‍പ്പെടുന്ന മക്ക കരാറിന്റെ ഭാഗമായി സംയുക്ത സൈനിക നീക്കത്തിനാണ് ശ്രമം. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക മേധാവികളെ റിയാദിലേക്ക് അയച്ചു. ഹൂതികള്‍ക്കെതിരായ യുദ്ധം ശക്തമാകുന്നതോടൊപ്പം പരസ്പര പ്രതിരോധ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരണമെന്ന സൗദി അറേബ്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.തുര്‍ക്കി ജനറല്‍ സെല്‍ചുക് ബൈറക്തറോഗ്ലു സൗദി അറേബ്യയിലേക്ക് പോകുമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പാകിസ്താന്റെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ഉടന്‍ റിയാദിലെത്തുമെന്നാണ് വിവരം. ഹൂത്തികള്‍ ആഴ്ചകളായി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിനിടെയാണ് സൈനിക മേധാവികളുടെ അടിയന്തര യോഗത്തിന് സൗദി ആവശ്യപ്പെട്ടത്.
വ്യാഴാഴ്ച സൗദിയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. സൗദി അരാംകോ കേന്ദ്രങ്ങള്‍ക്കെതിരെയും ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ അവകാശവാദം. സൗദിയിലെ തായിഫിലേക്കും യാന്‍ബുവിലേക്കും എത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി സൗദി അധികൃതര്‍ അറിയിച്ചു. മക്ക, ജിദ്ദ, യാന്‍ബു എന്നിവിടങ്ങളില്‍ അടിയന്തര മുന്നറിയിപ്പ് നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടലാക്രമണത്തിന് സാധ്യത; കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്....

​ചലച്ചിത്ര അക്കാദമി സാരഥികളായി രവീന്ദ്രനും പ്രിയങ്ക നായരും

0
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിക്ക് പുതിയ അധ്യക്ഷന്‍. നടന്‍ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണം : ഡി.സി.സിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ്...

0
പത്തനംതിട്ട : ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകര്‍ക്കുകയും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുവാന്‍...

യൂത്ത് ലീഗ് പരിപാടിയിൽ നിന്നും മന്ത്രിമാർ വിട്ടുനിന്നതിൽ അതൃപ്തി; കടുത്ത വിമർശനവുമായി ജില്ലാ പ്രസിഡന്റ്

0
കാസര്‍കോട്: യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി...