സൗദിയിലെ ചെങ്കടൽ‌ തീരനഗരം ലക്ഷ്യമിട്ട് ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ; പ്രതിരോധിച്ച് സഖ്യസേന

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയിലെ ചെങ്കടൽ തീരനഗരമായ യാൻബു ലക്ഷ്യമിട്ട് യമനിൽ നിന്ന് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി സഖ്യസേന തകർത്തതായി റിപ്പോർട്ട്. ചെങ്കടലിനു മുകളിലൂടെ പറന്ന രണ്ട് ക്രൂയിസ് മിസൈലുകളും റിയാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സൗദി സഖ്യസേന അറിയിച്ചു. സൗദി അറേബ്യയിലെ ജനവാസ മേഖലകളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്ന് സഖ്യസേന വ്യക്തമാക്കി. യാൻബു നഗരത്തെ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആകാശത്തുവച്ചുതന്നെ തകർത്തു. ചെങ്കടലിനു മുകളിലൂടെ സഞ്ചരിക്കവെയാണ് രണ്ട് മിസൈലുകൾ സഖ്യസേന വെടിവെച്ചിട്ടത്.

സൗദിയുടെ തെക്കൻ മേഖലകളിലും തലസ്ഥാനമായ റിയാദിലും നാശനഷ്ടങ്ങൾ വരുത്താൻ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഡ്രോണുകളാണ് തകർത്തത്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും രാജ്യാന്തര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൗദി സഖ്യസേന അറിയിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തുമെന്ന് മന്ത്രി കെ മുരളീധരൻ ; 335 ആംബുലൻസുകൾ...

0
തിരുവനന്തപുരം: രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക്...

ഹൂത്തികൾക്കെതിരായ സൗദിയുടെ നടപടികളെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭാ സുരക്ഷ കൗൺസിൽ

0
റിയാദ്: ഹൂത്തികൾക്കെതിരായ സൗദിയുടെ നടപടികളെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭാ സുരക്ഷ കൗൺസിൽ....

പോലീസ് വിലക്കുകൾ മറികടന്ന് ‘ലെഹ്‌രാ ദോ തിരംഗ’ മാർച്ച് വിജയം കണ്ടെന്ന് സി.ജെ.പി ;...

0
ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച...

കണ്ണൂരിലെ ക്ഷേത്രത്തിൽ കൗമാരക്കാരൻ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ പതിനാലുകാരന്റെ മോഷണം....