കണ്ണൂരിലെ ക്ഷേത്രത്തിൽ കൗമാരക്കാരൻ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ പതിനാലുകാരന്റെ മോഷണം. പരിസരപ്രദേശത്തുനിന്നും രണ്ടുദിവസം മുൻപ് വീടുവിട്ടിറങ്ങിയ കുട്ടിയാണ് മോഷണം നടത്തിയത്. ഭണ്ഡാരം തുറക്കാൻ ശ്രമിച്ചത് നടക്കാതെ വന്നതിനാൽ ക്ഷേത്ര വളപ്പിൽ വെച്ചിരുന്ന 3 ചാക്ക് തേങ്ങയുമായി മുങ്ങുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്. പുലർച്ചെ 1.30ന് എത്തി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി. പൂട്ട് തുറക്കാൻ പല തവണ ശ്രമിച്ചു. നടക്കാതെ വന്നതോടെ അവിടെ നിന്ന് മാറി. അപ്പോഴാണ് ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങ കാണുന്നത്. അതെടുത്ത് കടന്നു. ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് തേങ്ങ കടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രത്തിലെത്തിയത് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ 14കാരനാണെന്ന് വ്യക്തമായത്. കുട്ടിയെ കണ്ടെത്തി. വീട് വിട്ടപ്പോൾ സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി സമരം : ‘നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം’; രഞ്ജിനി ഹരിദാസ്

0
കൊച്ചി: ഡല്‍ഹിയിലെ സമരം സിജെപിയുടെ മാത്രം സമരമല്ല, എല്ലാവരും ചേര്‍ന്ന് നടത്തുന്ന...

അമേരിക്കയില്‍ സ്‌കൂളിനുനേരെ വെടി ഉതിര്‍ത്ത് 16 കാരന്‍ ; 3 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം

0
വാഷിങ്ടണ്‍ : അമേരിക്കയിലെ ഒറിഗോണില്‍ സ്‌കൂളിന് നേരെ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന്...

ഹൂതികളുടേത് എല്ലാനിയമങ്ങളും ലംഘിച്ചുള്ള ‘യുദ്ധക്കുറ്റ’മെന്ന് സൗദി

0
സന : ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള...

2 മാസത്തിനുള്ളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതാകുമെന്ന് പെപ്സികോ

0
ന്യൂഡല്‍ഹി : എനര്‍ജി ഡ്രിങ്ക് എന്ന ലേബല്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക്...