സന : ഹൂതികള് നടത്തുന്ന ആക്രമണങ്ങള് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ. മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളെയും തീര്ത്ഥാടകരെയും അപകടത്തിലാക്കുകയാണ് ഹൂതികളെന്നും സൗദി ആരോപിച്ചു. അതേസമയം രാജ്യത്തെ വിമാനത്താവളങ്ങള് ആക്രമിക്കപ്പെടാന് സാധ്യതയുണ്ടെന്ന് സൗദിയിലെ യുഎസ് എമ്പസി മുന്നറിയിപ്പ് നല്കുകയും ഉദ്യോഗസ്ഥരുടെ യാത്രകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തുകയും ചെയ്തു. സംഘര്ഷം കനക്കുന്ന സാഹചര്യത്തില് യമന് ഭരണസിരാകേന്ദ്രമായ പ്രസിഡന്ഷ്യല് പാലസിലേക്ക് ഹൂതികള് നടത്തിയ ആക്രമണത്തില് യമന് തിരിച്ചടിച്ചു. തായിസ് നഗരത്തിലെ തെക്കന് മേലയിലെ മിസ്രാഖ് ജില്ലയില് രണ്ട് വ്യോമാക്രമണമാണ് റിപ്പോര്ട്ട് ചെയ്തത്. ദി അല്-ബാരിഹ്, ജാബാ എന്നിവടങ്ങളിലെ ഹൂതി കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് തായിസ് മിലിട്ടറി കമാന്ഡ് അറിയിച്ചതായി റിപ്പോര്ട്ട് ചെയ്യുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























