ഇനി കൊച്ചി നഗരത്തില്‍ ട്രാഫിക് പോലീസ് എത്തുന്നത് ഹോവര്‍ ബോര്‍ഡ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇനി കൊച്ചി നഗരത്തില്‍ ട്രാഫിക് പോലീസ് എത്തുന്നത് ഹോവര്‍ ബോര്‍ഡ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ചക്രങ്ങളുള്ള ഹോവര്‍ ബോര്‍ഡ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് പട്രോളിങ്ങിന് നല്‍കുന്നത്. കൊച്ചി പോലീസ് കമ്മീഷണറേറ്റ് വനിതാദിനത്തോടനുബന്ധിച്ച് ചാത്യാത്ത് ക്യൂന്‍സ് വാക്വേയില്‍ ഇവയുടെ പ്രവര്‍ത്തനം അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഗതാഗതനിയന്ത്രണത്തിനാണ് ഇവ ഉപയോഗിക്കുകയെന്ന് ട്രാഫിക് വെസ്റ്റ് അസി. കമ്മീഷണര്‍ വിനോദ് പിള്ള പറഞ്ഞു. ഒരുലക്ഷം രൂപയ്ക്കുമുകളിലാണ് വില. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 25–30 കിലോമീറ്റര്‍ സഞ്ചരിക്കാം.

റിമോട്ട് ഉപയോഗിച്ച് ഓണാക്കി വിവിധ മോഡുകള്‍ തെരഞ്ഞെടുത്ത് ഇവയില്‍ സഞ്ചരിക്കാം. പോലീസുകാര്‍ക്ക് ഇതുപയോഗിക്കാനുള്ള പരിശീലനം നല്‍കിവരികയാണ്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാനാകും. ആയാസമില്ലാതെ കൂടുതല്‍ ദൂരം സഞ്ചരിച്ച് ജോലിചെയ്യുന്നതിലൂടെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് തക്കതായ പരിഹാരം കാണാം.

പ്രകൃതിസൗഹൃദ വാഹനം എന്ന ഉദ്ദേശ്യത്തോടെയാണ് ഇവ തെരഞ്ഞെടുത്തത്. ഭാവിയില്‍ തിരക്കുള്ള സ്ഥലങ്ങളില്‍ പട്രോളിങ്ങിന് ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ പോലീസിന് കൂടുതല്‍ ലഭ്യമാക്കുന്നതിന് കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) പദ്ധതി തയ്യാറാക്കുന്നുണ്ട്. പോലീസുമായി ഇതിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് സിഎസ്എംഎല്‍ സിഇഒ എസ് ഷാനവാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...