പ്രമേഹം കണ്ണുകളെ ബാധിക്കുന്നത് എങ്ങനെ തിരിച്ചറിയാം ? ഇത് ഭേദപ്പെടുത്താൻ സാധിക്കുമോ?

For full experience, Download our mobile application:
Get it on Google Play

പ്രമേഹരോഗം, നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രമേഹമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ ഇന്ന് ആളുകള്‍ അല്‍പം കൂടി ഗൗരവത്തോടെ സമീപിക്കുന്നുണ്ട്. കാരണം പല ജീവിതശൈലീരോഗങ്ങളും ക്രമേണ നമ്മുടെ ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്ക് മാറാവുന്നവയാണ്. ഇതില്‍ പ്രമേഹം തന്നെ എടുത്താല്‍ ഹൃദയത്തിന് വരെ പ്രമേഹം ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിത്യജീവിതത്തില്‍ അതുണ്ടാക്കുന്ന പ്രയാസങ്ങള്‍ വേറെയും. ഇത്തരത്തില്‍ പ്രമേഹരോഗികളെ ക്രമേണ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടല്‍.

ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ഇന്നും പലര്‍ക്കും അറിവില്ല. മാത്രമല്ല, പ്രമേഹം കണ്ണുകളെ ബാധിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ വരെയുണ്ട്. പക്ഷേ പ്രമേഹം അനിയന്ത്രിതമായി തുടര്‍ന്നാല്‍ അത് ഭാവിയില്‍ കണ്ണുകളെ ബാധിക്കാമെന്നത് സത്യമാണ്. ഓരോ വ്യക്തിയിലും പ്രമേഹം അടക്കമുള്ള ജീവിതശൈലീരോഗങ്ങളുടെ അനുബന്ധ പ്രശ്നങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ എല്ലാ പ്രമേഹരോഗികളിലും കാഴ്ചനഷ്ടമുണ്ടാകണമെന്നില്ല. എന്നാലിത് അപൂര്‍വമായൊരു അവസ്ഥയുമല്ല. പ്രമേഹം മൂര്‍ച്ഛിക്കുമ്പോള്‍ രക്തത്തിലെ അമിതമായ ഷുഗര്‍ നില രക്തക്കുഴലുകളെ ബാധിക്കുകയും കണ്ണിലെ ‘റെറ്റിന’ എന്ന ബാഗത്തെ രക്തക്കുഴലുകളും ബാധിക്കപ്പെടുകയും ചെയ്യുകയാണ്. ഇതോടെയാണ് കാഴ്ചയും ബാധിക്കപ്പെടുന്നത്.

സമയമെടുത്ത്- പതിയെ ആണ് പ്രമേഹരോഗികളിലെ കാഴ്ചാനഷ്ടമുണ്ടാകുന്നത്. ഇത് ചില ലക്ഷണങ്ങളിലൂടെ തിരിച്ചരിയാനും സാധിക്കും. മങ്ങിയത് പോലെയോ അല്ലെങ്കില്‍ ചാടിക്കൊണ്ടിരിക്കുന്നത് പോലെയോ കാഴ്ചകള്‍ കാണുക, കറുത്ത നിറത്തില്‍ നേരിയ വരകള്‍- കുത്തുകള്‍ എന്നിവ കാണുക, നിറങ്ങളെ തിരിച്ചറിയാൻ പ്രയാസം, ചിലപ്പോള്‍ കണ്ണ് അങ്ങനെ തന്നെ ഇരുട്ടുമൂടിയത് പോലെ ഒന്നും കാണാനാകാത്ത അവസ്ഥ എന്നിവയെല്ലാം ‘ഡയബെറ്റിക് റെറ്റിനോപ്പതി’ അഥവാ പ്രമേഹം കണ്ണുകളെ ബാധിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ്. ഇത് ചികിത്സയിലൂടെ ശരിപ്പെടുത്തി എടുക്കുകയെന്നത് പ്രയാസകരമാണ്. പ്രാരംഭഘട്ടങ്ങളില്‍ ചികിത്സകള്‍ ചെയ്യാമെങ്കിലും ഗൗരവമാകുന്ന ഘട്ടങ്ങളില്‍ കാഴ്ച വീണ്ടെടുക്കാവുന്ന അവസ്ഥ ഉണ്ടാകാതെ വരാം. പ്രമേഹം കണ്ണുകളെ ബാധിക്കും വിധത്തിലേക്ക് ഉയരാതെ നിയന്ത്രിക്കുകയാണ് രോഗികള്‍ മുന്നൊരുക്കം പോലെ ചെയ്യേണ്ടത്. ഇതാണ് ഏറ്റവും പ്രധാനം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...