ആരോഗ്യകാര്യത്തില്‍ മാത്രം അല്ല സൗന്ദര്യ സംരക്ഷണത്തിനും വെളുത്തുള്ളി എങ്ങനെ ഉപയോഗപ്പെടുത്താം?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു അകറ്റാൻ ഉത്തമമാണ് വെളുത്തുള്ളി. അഞ്ചാറ് അല്ലി വെളുത്തുള്ളിയെടുത്ത് നന്നായി അരച്ചോ ഞെരുടിയോ നീരെടുക്കുക. മുഖക്കുരുവുള്ള ഭാഗത്ത് അതു പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. അൽപസമയത്തിനകം മാറ്റം നിങ്ങൾക്കു തന്നെ മനസ്സിലാകും. മുഖക്കുരു മൂലമുണ്ടായ ചുവപ്പും പാടുകളും വളരെ വേഗം മാഞ്ഞു തുടങ്ങും.

കൂടാതെ ഒരു വെളുത്തുള്ളിയിലെ അല്ലി മുഴുവനായെടുത്ത് അരച്ചോ ഞെരുടിയോ നീരെടുക്കുക അതിൽ ഒരു പകുതി തക്കാളി കൂടി ഉടച്ചു ചേർക്കുക. ആ മിശ്രിതം മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറന്നു വരുകയും മാലിന്യങ്ങൾ അകലുകയും ചെയ്യുന്നു. അലർജി മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ് നിറം, പൊള്ളൽപാടുകൾ ഇവയെ അകറ്റാനും വെളുത്തുള്ളിക്ക് ശേഷിയുണ്ട്. തലയോട്ടി, മുട്ടുകൾ എന്നിവിടങ്ങളിലായിരിക്കും ഇത്തരം അലർജികൾ കൂടുതലായി പ്രത്യക്ഷപ്പെടുക.

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഇത്തരം അലർജികളിൽനിന്നു ചർമത്തെ രക്ഷിക്കുന്നു. വെളുത്തുള്ളി നീരും ഒലീവ് ഓയിലും സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. കുറച്ചു ദിവസം ഇത് ആവർത്തിക്കുക. ദിവസങ്ങൾക്കകം പാടുകൾ മാഞ്ഞു തുടങ്ങും.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...