വീട്ടില്‍ കയറ്റാന്‍ പറ്റാത്തൊരാളെ എംഎല്‍എ ആയി എങ്ങനെ വെച്ചുകൊണ്ടിരിക്കും : പത്മജ വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചാല്‍ പോര, എംഎല്‍എ സ്ഥാനവും രാജി വെക്കണമെന്ന് പത്മജ പറഞ്ഞു. എംഎല്‍എ നമുക്ക് ധൈര്യമായി വീട്ടില്‍ കയറ്റാന്‍ പറ്റുന്നയാളാകണം. വീട്ടില്‍ കയറ്റാന്‍ പറ്റാത്തൊരാളെ എംഎല്‍എ ആയി എങ്ങനെ വെച്ചുകൊണ്ടിരിക്കും. അത് കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റുക എന്നത്‌ കോണ്‍ഗ്രസുകാരുടെ ഉത്തരവാദിത്തമാണ്. അത് അവര്‍ ചെയ്യുമോ എന്നറിയില്ല – പത്മജ പറഞ്ഞു. രാഹുല്‍ മുന്‍പ് തന്റെ അമ്മയെ പറ്റിപ്പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചിരുന്നുവെന്ന് പത്മജ പറഞ്ഞു. അമ്മയെ പറഞ്ഞത് വേദനയുണ്ടാക്കി.

പുറത്തേക്ക് പോലും വരാതെ ഒന്നിലും പെടാതെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം വെച്ചുവിളമ്പി ജീവിച്ചിരുന്ന ഒരു പാവപ്പെട്ട സ്ത്രീയെ കുറിച്ച് വളരെ മോശമായ രീതിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍ ഒരുപാട് വിഷമമുണ്ടായി. ആരെയും വ്യക്തിപരമായി കുറ്റം പറയരുതെന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അച്ഛന്‍ പഠിപ്പിച്ചിരുന്നു. അത് ഇതുവരെയും പാലിച്ചിട്ടുണ്ട്. ഈ മനുഷ്യന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് പാവപ്പെട്ട ഒരു സ്ത്രീയുടെ മനസിന്റെ ശാപമാണ്. അവരെ അങ്ങനെ പറയേണ്ട ഒരു കാര്യവുമില്ലായിരുന്നു. അത് പറഞ്ഞതിന് പല കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ ശാസിച്ചിട്ടുണ്ട് എന്നറിഞ്ഞു. അതുകൊണ്ടൊന്നും കാര്യമില്ല. മുകളില്‍ ഒരാള്‍ ഉണ്ടല്ലോ. ഞാന്‍ എല്ലാം അവിടെ അര്‍പ്പിച്ചിരിക്കുകയാണ് – പത്മജ വേണുഗോപാല്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...