നവംബറിൽ എത്ര ദിവസം മദ്യം കിട്ടില്ല ; ഉത്സവ കാലത്തെ ഡ്രൈ ഡേകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉത്സവ സീസണിൽ എത്ര ദിവസം കേരളത്തിൽ ബാറുകൾ അടഞ്ഞു കിടക്കും. രാജ്യത്തൊട്ടാകെ നവംബറിൽ മൂന്ന് ദിവസം ഡ്രൈ ഡേ ആണെങ്കിലും സംസ്ഥാനത്ത് രണ്ട് ദിവസം മാത്രമാണ് മദ്യം കിട്ടാത്തതുള്ളൂ. ഒന്നാം തീയതി ഇതിൽ ഉൾപ്പെടും. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല. ഡ്രൈ ഡേകളില്‍ റീട്ടെയിൽ ഷോപ്പുകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു. ജനുവരി 26-ന് റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം, ഒക്ടോബർ 2-ന് ഗാന്ധിജയന്തി എന്നിങ്ങനെയുള്ള ദേശീയ അവധി ദിനങ്ങളിൽ രാജ്യത്തെ ബാറുകൾ അടഞ്ഞുകിടക്കും. ഉത്സവകാലത്തും ഇന്ത്യയിൽ തിരഞ്ഞെടുപ്പ് സമയത്തും ഡ്രൈ ഡേകൾ നിർബന്ധമാക്കാറുണ്ട്.

2023 നവംബറിലെ ഡ്രൈ ഡേകൾ
നവംബർ 12 ഞായർ : ദീപാവലി
നവംബർ 23 വ്യാഴം : കാർത്തിക ഏകാദശി
നവംബർ 27 തിങ്കൾ : ഗുരുനാനാക്ക് ജയന്തി
മദ്യ വിൽപനയിൽ നിന്നും ഉയർന്ന വരുമാനമാണ് രാജ്യത്തിനുണ്ടാകാറുള്ളത്. എന്നാൽ രാജ്യത്ത് ദേശീയ അവധി ദിനങ്ങളിലും ഉത്സവങ്ങളിലും എല്ലാ മദ്യ വില്പന ശാലകളും ബാറുകളും അടച്ചിടും. ആഘോഷവേളകളിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടി വേണ്ടിയാണ് ഇത്തരത്തിൽ ഡ്രൈ ഡേ കൊണ്ടുവന്നതിന് പിന്നിലെ കാരണം. ഡ്രൈ ഡേ അല്ലാതെ ഇന്ത്യയിൽ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളും ഉണ്ട്. ഈ സംസ്ഥാനങ്ങളിൽ മദ്യം വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. ബീഹാർ, ഗുജറാത്ത്, ലക്ഷദ്വീപ്, മണിപ്പൂർ, മിസോറം എന്നിവ മദ്യ നിരോധന സംസ്ഥാനങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...