പാൻ കാർഡോ ആധാർ കാർഡോ ഇല്ലാതെ എത്ര സ്വർണം വാങ്ങാം ; അറിയേണ്ടതെല്ലാം

For full experience, Download our mobile application:
Get it on Google Play

സ്വർണത്തിന്റെ വില അനുദിനം വർദ്ധിക്കുകയാണ്. അതിനാൽ തന്നെ സ്വർണത്തിൽ നിക്ഷേപിക്കാൻ കൂടുതൽപേർ തയ്യാറാകുന്നുമുണ്ട്. എന്നാൽ പണം നൽകി എത്ര സ്വർണം വേണമെങ്കിലും വാങ്ങാം എന്ന് കരുതിയാൽ അങ്ങനെയല്ല. ഐഡി പ്രൂഫ് അല്ലെങ്കിൽ പാൻ കാർഡ് ഇല്ലാതെ ഒരാൾക്ക് നിയമപരമായി എത്ര സ്വർണം വാങ്ങാനാകുമെന്ന് അറിയാമോ? മാത്രമല്ല, പാൻ കാർഡ് നൽകിയാലും പണം നൽകി വാങ്ങാവുന്ന സ്വർണത്തിന്റെ അളവിന് പരിധിയുണ്ടോ എന്ന കാര്യങ്ങൾ അറിയാം. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം പണം ഉപയോഗിച്ച് സ്വർണം വാങ്ങുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമപ്രകാരം ഒരു ഉപഭോക്താവ് 10 ലക്ഷം രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള സ്വർണം കാശായി നൽകി വാങ്ങുകയാണെങ്കിൽ ആ ഉപഭോക്താവിന്റെ കെവൈസി, പാൻ അല്ലെങ്കിൽ ആധാർ കാർഡ് എന്നിവ നൽകണം.

നിശ്ചിത പരിധിക്കപ്പുറം പണമിടപാടുകൾ നടത്താൻ ആദായനികുതി നിയമങ്ങൾ അനുവദിക്കുന്നില്ല. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്ടി പ്രകാരം ഒരാൾക്ക് ഒരു ദിവസം 2 ലക്ഷം രൂപയിൽ കൂടുതൽ പണം നൽകി സ്വർണം വാങ്ങാൻ കഴിയില്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 271 ഡി പ്രകാരം, പിഴ നൽകേണ്ടി വരും. 2 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങണമെങ്കിൽ പാൻ കാർഡോ ആധാറോ നൽകേണ്ടത് നിർബന്ധമാണ്. 1962 ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114 ബി പ്രകാരം 2 ലക്ഷം രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള ഇടപാടുകൾക്ക് സ്വർണം വാങ്ങുന്നതിന് പാൻ വിശദാംശങ്ങൾ നിർബന്ധമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെ വ്യോമഗതാഗത പ്രതിസന്ധി : ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ അനിശ്ചിതത്വത്തിൽ ; യാത്രക്കാർക്ക്...

0
ലണ്ടൻ : ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ (എൻ.എ.ടി.എസ്.) സാങ്കേതിക...

സൗദി അറേബ്യയിലെ ഹൂതി ആക്രമണം : അപലപിച്ച് ഗൾഫ് – അറബ് രാജ്യങ്ങൾ

0
റിയാദ് : സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകൾക്ക് നേരെ ഹൂതികൾ നടത്തിയ...

മാസപ്പടി കേസ് ; പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന് എം വി...

0
കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധം ഉയരുമെന്ന്...

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...