ഒരു വ്യക്തി എത്ര സമയം ഉറങ്ങണം ? കൂടുതലറിയാം

For full experience, Download our mobile application:
Get it on Google Play

ആരോ​ഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോ​ഗങ്ങൾക്കും പിന്നിൽ ഉറക്കക്കുറവിന് പ്രധാന പങ്കാണുള്ളത്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് നിങ്ങൾക്ക് എത്രത്തോളം ഉറക്കം ആവശ്യമാണെന്ന് വിദ​ഗ്ധർ പറയുന്നു. 18-60 വയസ് പ്രായമുള്ള ആളുകൾക്ക് ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണെന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ല ഉറക്കം സഹായിക്കുന്നു. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കും. ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും. ഉറക്കം സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോളിൻ്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതിൽ ഉറക്കത്തിന് ഒരു പങ്കുണ്ട്. നന്നായി ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഒരു വ്യക്തി എത്ര സമയം ഉറങ്ങണം ?
നവജാതശിശുക്കൾ (0-3 മാസം) 14-17 മണിക്കൂർ ഉറക്കം പ്രധാനം
ശിശുക്കൾ (4-12 മാസം) 12-16 മണിക്കൂർ
കൊച്ചുകുട്ടികൾ (1-2 വയസ്) 11-14 മണിക്കൂർ
പ്രീസ്‌കൂൾ കുട്ടികൾ (3-5 വയസ് 10-13 മണിക്കൂർ
കുട്ടികൾ (6-12 വയസ്സ്) 9-12 മണിക്കൂർ
കൗമാരക്കാർ (13-17 വയസ്സ്) 8-10 മണിക്കൂർ
മുതിർന്നവർ (18-60 വയസ്സ്) 7 മണിക്കൂറോ അതിൽ കൂടുതലോ
മുതിർന്നവർ (61-64 വയസ്സ്) 7-9 മണിക്കൂർ
65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർ 7-8 മണിക്കൂർ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...