ഇങ്ങനെ കുളിക്കുന്നതാണ് ആരോ​ഗ്യത്തിന് ഉത്തമം

For full experience, Download our mobile application:
Get it on Google Play

ഭക്ഷണം ആരോഗ്യവും അനാരോഗ്യവും വരുത്തുമെന്ന് പറയുന്നത് പോലെ തന്നെ കുളിയും. ആരോഗ്യത്തിനും ചിലപ്പോൾ അനാരോഗ്യത്തിനും ഇടയാക്കും. ആരോഗ്യപരമായ കുളിയ്ക്കായി ചില കാര്യങ്ങൾ പണ്ടു കാലം മുതൽ തന്നെ പറഞ്ഞു വരാറുണ്ട്. ഇത് വെറും പറച്ചിൽ മാത്രമല്ല. ആരോഗ്യപരമായ ശാസ്ത്രീയ വശങ്ങൾ ഇതിന് പുറകിൽ ഉണ്ട്. കുളിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ. കുളിയ്ക്കുമ്പോൾ ചിലർ തലയിൽ ആദ്യം വെള്ളമൊഴിയ്ക്കാറുണ്ട്. എന്നാൽ ഇത് നല്ല പ്രവണതയല്ല. നേരിട്ട് തലയിൽ വെള്ളമൊഴിക്കുമ്പോൾ തലവേദന പോലെ പല അസ്വസ്ഥതകളും ഉണ്ടാക്കും. എന്നാൽ കാലിൽ ആദ്യം വെള്ളം ഒഴിക്കുന്നത് വഴി തണുപ്പ് വരുന്നുണ്ട് എന്ന് തലച്ചോറിനെ അറിയിക്കാനുള്ള ഒരു വഴി കൂടിയാണ്. ആദ്യം കാലിൽ വെള്ളമൊഴിയ്ക്കുമ്പോൾ തണുപ്പെത്തുന്ന എന്ന സന്ദേശം കാലിലെ നാഡികളിലൂടെ തലച്ചോറിന് ലഭിയ്ക്കുന്നു. ശരീരം അതുമായി പൊരുത്തപ്പെടുന്നു. ഇതു കൊണ്ട് തന്നെ ഷവറിൽ നിന്നും നേരിട്ടുള്ള കുളി അത്ര ആരോഗ്യകരമല്ല. തലയിൽ വെള്ളം ആദ്യം പതിയ്ക്കുന്നത് തന്നെ കാരണം. മേലു വേദന, നീർ വീഴ്ച എന്നിവ ഉള്ളവരിൽ പലപ്പോഴും കുളിയുടെ രീതി മാറ്റുന്നത് നല്ലതാണ്. ഒരിക്കലും തലയിൽ ആദ്യം വെള്ളമൊഴിച്ച് കുളിച്ചു തുടങ്ങരുത്.

ഏറെ നേരം വെളളമൊഴിയ്ക്കുന്നത്
ഏറെ നേരം വെളളമൊഴിയ്ക്കുന്നത് ചർമത്തിന് നല്ലതാണെന്ന ചിന്തയാണ് പലർക്കും. എന്നാൽ ഇത് ചർമത്തിന് ദോഷം വരുത്തുന്നതാണെന്നതാണ് വാസ്തവം. ഇങ്ങനെ വെള്ളമൊഴിയ്ക്കുമ്പോൾ ചർമത്തിന് സ്വാഭാവികമായുള്ള എണ്ണമയം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ചർമം വരണ്ടതായി മാറുന്നു. ചർമം വരളുമ്പോൾ ചർമത്തിൽ ചുളിവും വരകളും വീഴാൻ സാധ്യത ഏറെയാണ്. പെട്ടെന്ന് പ്രായമാകുന്നു. ഏറെ നേരം ചർമത്തിൽ വെള്ളമൊഴിച്ചാൽ ചർമത്തിൽ ചുളിവ് വീഴുന്നത് നമുക്കു തന്നെ മനസിലാക്കാൻ സാധിയ്ക്കും. ഇതു പോലെ ചൂടുവെള്ളവും തണുത്ത വെള്ളവും കലർത്തി കുളിയ്ക്കുന്നത് അനാരോഗ്യകരമാണെന്ന ധാരണ പലർക്കുമുണ്ട്. ഇത് തെറ്റായ ധാരണയാണ്. ഇവ രണ്ടും കലർത്തി കുളിയ്ക്കുന്നത് ആരോഗ്യകരമാണ്.
കുളി
വേനൽക്കാലത്തെ കുളി രാവിലെ സൂര്യനുദിക്കുന്നതിന് മുമ്പും വൈകുന്നേരം സൂര്യനസ്തമിച്ചതിന് ശേഷവും അതായത് അത്താഴത്തിന് മുമ്പും വേണം കുളിക്കാൻ. ഇതു പോലെ തന്നെ വല്ലാതെ തണുത്ത വെള്ളവും വല്ലാതെ ചൂടുള്ള വെള്ളവും ചർമത്തിന് ദോഷകരമാണ്. ഇവ രണ്ടും ചർമത്തിന്റെ സ്വാഭാവികതയെ നശിപ്പിയ്ക്കുന്നു. ഇളം ചൂടുള്ള വെള്ളമാണ് ചർമാരോഗ്യത്തിന് ഗുണകരമാകുന്നത്. രാവിലെ സൂര്യോദയത്തിനു മുൻപ് കുളിക്കുന്നതാണ് ധർമശാസ്ത്ര പ്രകാരം ഏറെ ഉത്തമം. ഇത് മനസ്സിനും ശരീരത്തിനും ഒരു പോലെ ഉന്മേഷം തരും. രാവിലെ എഴുന്നേറ്റ ഉടനെ ഉറക്കച്ചടവ് മാറും മുമ്പ് കുളിക്കുന്നതായിരിക്കും ആരോഗ്യത്തിന് കൂടുതൽ ഉത്തമം. ഇങ്ങനെ കുളിക്കുമ്പോൾ നിങ്ങളുടെ അന്നത്തെ ദിവസം ഊർജ്ജത്തിന്റെയും ഉന്മേഷത്തിന്റെയും ദിവസമായി മാറും. ദിവസവും രണ്ട് നേരം കുളിക്കാൻ സാധിക്കാത്തവർ ഒരു നേരമെങ്കിലും കുളിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...

സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ; തിയേറ്റർ ഉടമകൾക്ക് 15 ദിവസം...

0
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച്...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...