Wednesday, April 24, 2024 4:52 am

ചേനയെങ്ങനെ ചൊറിയാതെ മുറിക്കാം?

For full experience, Download our mobile application:
Get it on Google Play

ചേനക്കറി കൂട്ടാത്തവർ നമ്മിളലിൽ ചുരുക്കം ചിലരേ ഉണ്ടാകുകയുള്ളു. അടുക്കള ത്തോട്ടത്തിൽ സുലഭമായി ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ചേന എന്നത് കൊണ്ട് തന്നെ പല വീടുകളിലും ചേനക്കറി ചോറിനൊപ്പം ഉണ്ടാകാറുണ്ട്. എന്നാൽ പ്രധാന പ്രശ്നം അതൊന്നുമല്ല. ചേന  മുറിക്കുമ്പോള്‍ നന്നായി ചൊറിച്ചിൽ അനുഭവപ്പെടും എന്നുള്ളതാണ്. ഇതെങ്ങനെ ഇല്ലാതാക്കുന്നത്?

ചേന പുളിവെള്ളത്തിൽ കഴുകുന്നത് കൊണ്ട് ചൊറിച്ചിൽ മാറും. കറിവെക്കുന്നതിന് മുമ്പ് ചേന പുളിവെള്ളത്തിൽ കഴുകിയാൽ മതിയാകും. ഇത്തരത്തിൽ പുളിവെള്ളത്തിൽ ചേന കഴുകുമ്പോൾ ചൊറിച്ചിൽ മാറും എന്ന് മാത്രമല്ല ചേനക്കറിയുടെ സ്വാദ് വർധിപ്പിക്കുകയും ചെയ്യും. കാരണം ചേന കറിവെക്കുന്നതിന് മുമ്പ് തന്നെ അതിലൊരു ചേരുവയായ പുളി പിടിച്ചിരിക്കാൻ ഇങ്ങനെ ചെയ്യുന്നത് വളരെ ഏറെ നല്ലതാണ്. അത് കൊണ്ട് തന്നെ ചേന മുറിച്ച് കഴിഞ്ഞ് പുളിവെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക. ചേന അരിയുമ്പോൾ ഒരിക്കലും കഴുകരുത്.

അരിഞ്ഞ് കഴിഞ്ഞതിന് ശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കുക. ചേനയിൽ വെള്ളം തട്ടിയാൽ അത് ചൊറിച്ചിലിന് കാരണമാകും. അത് കൊണ്ട് ചേന അരിഞ്ഞതിന് ശേഷം മാത്രം കഴുകാൻ ശ്രദ്ധിക്കുക.  വെളിച്ചെണ്ണ ഉപയോഗിച്ച് ചേനയുടെ ചൊറിച്ചിൽ മാറ്റാൻ സാധിക്കും. ഇത് എങ്ങനെയാണെന്നല്ലേ. ചേന അരിഞ്ഞതിന് ശേഷം അൽപം വെളിച്ചെണ്ണ കൈയിൽ തേച്ച് പിടിപ്പിച്ചാൽ മതി. ഇത് കൈയിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കും. ചേന അരിഞ്ഞതിന് ശേഷം കൈ ചൊറിയാതിരിക്കാൻ ഉപ്പ് വെള്ളം ഉപയോഗിക്കാവുന്നതാണ്. ചേന അരിഞ്ഞതിന് ശേഷം ഉപ്പ് വെള്ളം കൊണ്ട് കൈ നന്നായി കഴുകുക. ചൊറിച്ചിൽ വളരെ പെട്ടെന്ന് തന്നെ ഇല്ലാതായിക്കൊള്ളും. കൂടാതെ കുറച്ച് പൊടി ഉപ്പ് എടുത്ത് കൈകളിൽ മസ്സാജ് ചെയ്യുന്നതും വളരെ നല്ലതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

2023 ൽ കാലാവസ്ഥാദുരന്തം ഏറ്റവുമധികം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണ് ; റിപ്പോർട്ടുകൾ പുറത്ത്

0
ജനീവ: കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവുമധികം ദുരന്തങ്ങൾ കഴിഞ്ഞവർഷം അനുഭവിച്ച ഭൂപ്രദേശം ഏഷ്യയാണെന്ന്...

കേരളത്തിൽ ഇന്ന് കൊട്ടിക്കലാശം ; വോട്ടെടുപ്പ് വെള്ളിയാഴ്ച ഏഴുമുതൽ ആറുവരെ, ആവേശത്തിൽ രാഷ്ട്രീയപാർട്ടികൾ

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുതന്നെ കേരളത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ മുന്നണികളുടെ...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...