തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ചിദംബരത്തെ സ്‌കൂളിലാണ്  സംഭവം. നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. സഹപാഠികളാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.

വിദ്യാര്‍ത്ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാരജാകാത്തതാണ് അധ്യാപകന്‍ മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് സൂചന. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അധ്യാപകനെതിരെ ജനരോഷമുയര്‍ന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കൂടുതല്‍ കാര്യങ്ങള്‍ സംഭവത്തെക്കുറിച്ച് പുറത്തു വന്നിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...