ഇനി മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ഇൻസ്റ്റഗ്രാം റീൽസ് ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ഇൻസ്റ്റഗ്രാം വെറുമൊരു ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലവിൽ നിന്നും ഷോർട്ട് വീഡിയോകളുടെ വലിയൊരു പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. റീൽസ് കാണാമായി മാത്രം ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുന്ന നിരവധി ആളുകളുണ്ട്. ഇഷ്ടപ്പെട്ട റീൽസ് ഫോണിലേക്ക് ഡൌൺലോഡ് ചെയ്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി ഇടാനോ മറ്റുള്ളവർക്ക് അയച്ചുകൊടുക്കാനോ താല്പര്യമുള്ള ആളുകളും ഉണ്ടായിരിക്കും. ഇതിനായി പല തേർഡ് പാർട്ടി ആപ്പുകളും ഇന്ന് ലഭ്യമാണ്. തേർഡ് പാർട്ടി ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഇൻസ്റ്റഗ്രാം റീലുകൾ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ എന്നാണ് നമ്മളിന്ന് നോക്കുന്നത്. നിങ്ങൾക്ക് പിന്നീട് കാണാനായി മാത്രമായിട്ടാണ് എങ്കിൽ ആപ്പിൽ തന്നെ റീൽസ് സേവ് ചെയ്ത് വയ്ക്കാനുള്ള സൌകര്യമുണ്ട്. അതല്ല, നിങ്ങൾക്ക് ഫോണിലേക്ക് ഡൌൺലോഡ് ചെയ്യണം എന്നുണ്ടെങ്കിൽ അതിനായി ഇൻസ്റ്റഗ്രാമിലെ സ്റ്റോറീസ് ഫീച്ചറാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

ഇൻസ്റ്റഗ്രാം റീൽസ് ഇൻസ്റ്റഗ്രാമിൽ ഉള്ള ആളുകൾക്ക് അയക്കാൻ ഡയറക്റ്റ് മെസേജോ ലിങ്ക് കോപ്പി ചെയ്ത് അയക്കുകയോ ചെയ്യാം. എന്നാൽ ഇൻസ്റ്റഗ്രാം ആക്കൌണ്ട് ഇല്ലാത്ത ആളുകൾക്ക് അയക്കാൻ വീഡിയോ ഡൌൺലോഡ് ചെയ്യുക തന്നെ വേണം. ഇൻസ്റ്റഗ്രാമിലെ സേവ് ഓപ്ഷനിലൂടെ നമ്മൾ സേവ് ചെയ്യുന്ന വീഡിയോകൾ ആപ്പിൽ കയറി പിന്നീട് കാണാൻ സാധിക്കുന്ന തരത്തിൽ ബുക്ക്മാർക്ക് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. നേരിട്ട് വീഡിയോകൾ ഡൌൺലോഡ് ചെയ്യാനുള്ള സൌകര്യം ഇൻസ്റ്റഗ്രാം നൽകുന്നില്ല. ഇൻസ്റ്റഗ്രാം റീൽസ് നമ്മുടെ സ്റ്റോറി ഓപ്ഷനിലേക്ക് മാറ്റി അതിൽ നിന്നും ഡൌൺലോഡ് ചെയ്യുക എന്നതാണ് ഫോണിലേക്ക് വീഡിയോ മാറ്റാനുള്ള വഴി. തേർഡ് പാർട്ടി ആപ്പുകൾ എളുപ്പത്തിൽ റീൽഡ് ഡൌൺലോഡ് ചെയ്യാനുള്ള സൌകര്യം നൽകുന്നുണ്ട് എങ്കിലും ഈ ആപ്പുകൾ സുരക്ഷിതമല്ല. നമ്മുടെ ഫോണിലെ ഡാറ്റയിലേക്ക് ആക്സസ് നേടാൻ ഈ ആപ്പുകൾക്ക് സാധിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇൻസ്റ്റഗ്രാം റീൽസ് ആപ്പിലെ തന്നെ സ്റ്റോറീസ് ഫീച്ചറിലേക്ക് മാറ്റി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...