Tuesday, May 13, 2025 9:32 am

കണ്‍തടത്തിലെ വീക്കം എങ്ങനെ ഇല്ലാതാക്കാം?

For full experience, Download our mobile application:
Get it on Google Play

കണ്ണുകള്‍ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. കണ്ണുകളുടെ സൗന്ദര്യം കെടുത്തുന്ന ഒന്നാണ് കണ്ണിടിയില്‍ രൂപപ്പെടുന്ന തടിപ്പ് അഥവാ അണ്ടര്‍ ഐ ബാഗ്. കണ്ണുകള്‍ക്ക് താഴെ തടിപ്പു വരുന്നതിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനം ഇതിനൊരു കാരണമാണ്. ഇതല്ലാതെ ഉറക്കക്കുറവ്, ഏറെ നേരെയുള്ള സ്‌ക്രീന്‍ ടൈം എന്നതെല്ലാം തന്നെ ഇതിനുളള പ്രധാനപ്പെട്ട കാരണമാണ്. പലപ്പോഴും ഉറക്കക്കുറവും അമിത ഉറക്കവുമൊക്കെയാണ് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറത്തിനും വീക്കത്തിനുമൊക്കെ കാരണമാകുന്നത്. പലപ്പോഴും സമ്മർദ്ദവും ക്ഷീണവും മൂലം കണ്ണുകൾ ക്ഷീണിച്ചതും വീർത്തതുമായി കാണപ്പെട്ടേക്കാം. കണ്‍തട്ടത്തിലെ ഇത്തരം തടിപ്പിന് ചില പരിഹാരങ്ങളുണ്ട്.
പാൽ
കണ്ണുകൾ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും സൂക്ഷിക്കാൻ പാൽ സഹായിക്കുന്നത് എങ്ങനെ എന്നറിയാമോ? നല്ല കൊഴുപ്പുള്ള പാലിൽ അടങ്ങിയ കൊഴുപ്പ് കണ്ണിന്റെ വീർത്ത അവസ്ഥയെ ശമിപ്പിക്കും. ഇതിലെ അമിനോ ആസിഡുകൾ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ കണ്ണിലെ ജലാംശം പുനഃസ്ഥാപിക്കാനും പാൽ സഹായിക്കുന്നു. രണ്ട് കോട്ടൺ തുണി കുറച്ച് തണുത്ത പാലിൽ മുക്കിവെയ്ക്കുക. ശേഷം അത് നിങ്ങളുടെ കണ്ണുകൾക്ക് മുകളിൽ വെയ്ക്കുക. ഏകദേശം 20-30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുക.
മുട്ട
ആരോഗ്യ സൗന്ദര്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് മുട്ട. കണ്ണുകളുടെ താഴെ ഉണ്ടാകുന്ന വീക്കം അകറ്റാൻ മുട്ടയുടെ വെള്ള ഉപയോഗിക്കാം. മുട്ടയുടെ വെള്ള കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മ ഭാഗങ്ങൾ ദൃഢമാക്കാൻ സഹായിക്കുന്നു. ഒന്നോ രണ്ടോ മുട്ടയുടെ വെള്ള എടുത്ത് നന്നായി അടിക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഇത് നിങ്ങളുടെ കണ്ണുകൾക്ക് താഴെ സൗമ്യമായി പുരട്ടുക. ഇത് ഏകദേശം 10 മിനിറ്റ് നേരം വെച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ചൂട് വെള്ളം, ഉപ്പ്
ചൂടുവെള്ളവും ഉപ്പും ഒരുമിച്ച് ഉപയോഗിക്കുന്നത് വീക്കം കുറയ്ക്കുന്നു. ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർക്കുക. വെള്ളത്തിന്റെ ചൂട് അധികമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഈ മിശ്രിതത്തിൽ രണ്ട് കോട്ടൺ പഞ്ഞി മുക്കിവെയ്ക്കുക. ശേഷം അവ നിങ്ങളുടെ കണ്ണുകൾക്ക് മുകളിൽ വെയ്ക്കുക. അവയുടെ ചൂട് പോയിക്കഴിഞ്ഞാൽ കോട്ടൺ പഞ്ഞി വീണ്ടും വെള്ളത്തിൽ മുക്കി ചൂടാക്കി കണ്ണുകളിൽ വെയ്ക്കുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇത് ആവർത്തിച്ച് ചെയ്യുക. ഇങ്ങനെ അൽപനേരം തുടർച്ചയായി ചെയ്യുന്നത് കണ്ണുകളുടെ താഴെയുള്ള തടിപ്പ് ഇല്ലാതാക്കാൻ സഹായിക്കും.
ഉരുള കിഴങ്ങ്
ഉരുളക്കിഴങ്ങിൽ കാറ്റെകോളേസ് അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകൾക്ക് താഴെയുള്ള വീർപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിലെ പോഷകങ്ങൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തെ ഉറച്ചതും മിനുസമാർന്നതും തിളക്കമുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നു. ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങ് നേർത്ത കഷ്ണങ്ങളാക്കി മുറിച്ച് ഏകദേശം 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ശേഷം ഈ കഷ്ണങ്ങൾ കണ്ണിന് താഴേ വീർപ്പുള്ള ഇടങ്ങളിൽ വെയ്ക്കുക. 15 മിനിറ്റിനു ശേഷം കുറച്ച് തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുക. ദിവസവും രാവിലെ ഇത് ചെയ്‌താൽ ദിവസം മുഴുവൻ ഉന്മേഷം നിറഞ്ഞ കണ്ണുകൾ നിങ്ങൾക്ക് ലഭിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു

0
ഇടുക്കി : ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചു. തോപ്രാംകുടി...

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവം ; ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

0
തിരുവനന്തപുരം: വയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍...

കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു

0
മലയാറ്റൂർ : മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ വീടിന്റെ ഭിത്തി തകർന്ന്...

കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിച്ചില്ല ; വലഞ്ഞ് യാത്രക്കാർ

0
ചെന്നൈ: കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം അതികഠിനം....