പന്തല്ലൂരിൽ മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ പുലിയെ കണ്ടെത്തി ; പിടികൂടാനുള്ള ശ്രമം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പന്തല്ലൂർ: തമിഴ്‌നാട് പന്തല്ലൂരിൽ മൂന്ന് വയസ്സുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ കണ്ടെത്തി. കുങ്കിയാനയുമായുള്ള തെരച്ചിലിനിടെ അബ്രൂസ് വളവ് എന്ന സ്ഥലത്താണ് പുലിയെ കണ്ടത്. വനം വകുപ്പ്, ആർ ആർ ടി ഉദ്യോഗസ്ഥർ അടക്കം നൂറ് പേരടങ്ങുന്ന സംഘം പ്രദേശത്ത് വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആറ് കൂടുകളാണ് പുലിക്കായി വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. പുലിയെ നിരീക്ഷിക്കാനായി ക്യാമറകളുമുണ്ട്. ഇന്നലെ പന്തല്ലൂരിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്.

ഗൂഡല്ലൂർ- കോഴിക്കോട് പാത ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. രണ്ട് താലൂക്കുകളിലുള്ള ഹർത്താലും പൂർണമാണ്. പുലിയെ വെടിവെച്ചു കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്. അമ്മയ്‌ക്കൊപ്പം പോവുകയായിരുന്ന മൂന്ന് വയസ്സുകാരിയെ കടിച്ചു കൊന്നതിന് പിന്നാലെ ആദിവാസി യുവതിക്ക് നേരെയും പുലിയുടെ ആക്രമണം ഉണ്ടായിരിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...