ഐഫോൺ സ്വന്തമാക്കാൻ ഇഎംഐ എടുക്കുന്നുണ്ടോ? എങ്കിൽ ഈ ചതികൾ അറിഞ്ഞിരിക്കണം

For full experience, Download our mobile application:
Get it on Google Play

ഭൂരിഭാ​ഗം ആളുകളുടെയും ആ​ഗ്രഹം ആണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. ഒരു ഐഫോൺ ഉടമയാകുമ്പോൾ മികച്ച ഫീച്ചറുകളുള്ള ഒരു ഫോൺ സ്വന്തമാക്കുക മാത്രമല്ല പല ഇന്ത്യക്കാരും കൊതിക്കുന്ന സ്റ്റാറ്റസ് സിംബൽ കൂടിയാണ് ലഭിക്കുന്നത്. എന്നാൽ വില കൂടിയ ഫോണുകൾ ആയതിനാൽ തന്നെ സാധാരണക്കാർക്ക് ഇവ സ്വന്തമാക്കുന്നക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ഭൂരിഭാ​ഗം ഇന്ത്യൻ ഉപഭോക്താക്കൾ ഇഎംഐ അടിസ്ഥാനത്തിലാണ് ഐഫോണുകൾ വാങ്ങുന്നത്. എന്നാൽ വളരെ എളുപ്പത്തിൽ ഇത്തരത്തിൽ ഇഎംഐ വഴി ഫോണുകൾ സ്വന്തമാക്കാം എന്ന് കരുതരുത്. ഇത്തരത്തിൽ ഫോൺ വാങ്ങുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ എന്തെല്ലാമാണെന്ന് മനസിലാക്കാം. ഇതിൽ ആദ്യത്തെത് വിശ്വസ്തനായ ഒരാളുടെ പക്കൽ നിന്ന് മാത്രമേ ഇത്തരത്തിൽ ഇഎംഐ വഴി ഫോൺ വാങ്ങാവു എന്നതാണ്.

റീട്ടെയിലറെ കുറിച്ച് വിപുലമായ ഗവേഷണം നടത്തിയതിന് ശേഷമേ ഫോൺ വാങ്ങാൻ പാടുള്ളു. അതൊരു ഫിസിക്കൽ സ്റ്റോറോ ഓൺലൈൻ പ്ലാറ്റ്‌ഫോമോ ആകട്ടെ. നല്ല ഉപഭോക്തൃ അവലോകനങ്ങൾ, റിട്ടേൺ പോളിസികൾ, വാറന്റി നിബന്ധനകൾ എന്നിവ നോക്കുക. അംഗീകൃത ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ഫോൺ വാങ്ങുന്നതാണ് കൂടുതൽ വിശ്വസനീയം. വിവധ ഇഎംഐ ഓപ്ഷനുകൾ താരതമ്യം ചെയ്യുക. ഇന്ത്യയിലെ ഭൂരിഭാ​ഗം ധനകാര്യ സ്ഥാപനങ്ങളും ഇഎംഐ സ്കീം വാഗ്ദാനം ചെയ്യുന്നുണ്ട്. നിരക്കും കാലാവധിയും വിവിധ ബാങ്കുകളിൽ വ്യത്യസ്തമാണ്. ഇത് നന്നായി താരതമ്യം ചെയ്ത് മനസിലാക്കുക. ഒരൊറ്റ ബാങ്കിന്റെ മാത്രം സേവനം ആശ്രയിക്കരുത്. പകരം കുറഞ്ഞ പലിശ നിരക്കുകളും ഫ്ലെക്സിബിൾ പേബാക്ക് കാലയളവുകളും ഉൾപ്പെടുന്ന ഏറ്റവും താങ്ങാനാവുന്ന ഒന്ന് കണ്ടെത്തുക. വിവിധ ഇഎംഐ ഓഫറുകൾ വിലയിരുത്തുക. മറ്റൊരു കാര്യമാണ് നിങ്ങളുടെ യോഗ്യത ഉറപ്പാക്കുക എന്നത്. പ്രതിമാസ തവണകൾ കൃത്യസമയത്ത് തിരിച്ചടക്കാനുള്ള അവരുടെ കഴിവിനെ പ്രതിഫലിപ്പിക്കുന്ന ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവരാണെങ്കിൽ മാത്രമേ നിങ്ങൾ ഇത്തരത്തുലുള്ള ഇഎംഐ ഓപ്ഷനുകൾ തിരഞ്ഞെടുക്കാവു.

ഐഡന്റിറ്റി, താമസസ്ഥലം, വരുമാനം എന്നിവയുടെ തെളിവുകളും നിങ്ങൾക്ക് ഇതിനായി നൽകേണ്ടി വന്നേക്കാം. ഇത്തരം ഓപ്ഷനുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ചെലവുകൾ വിശദമായി പരിശോധിക്കുക. കാരണം ഇത്തരം ഓപ്ഷനുകൾക്ക് പിന്നിൽ നമ്മൾ ശ്രദ്ധിക്കാത്ത തരത്തിൽ പല തരം ചിലവുകളും മറഞ്ഞിരിക്കുന്നുണ്ട്. പ്രോസസ്സിംഗ് ഫീ, ഫോർക്ലോഷർ ചാർജുകൾ എന്നിവയാണ് ഇതിൽ പ്രധാനം. മാത്രമല്ല അടവുകൾ മുടങ്ങിയാൽ ഇതിനായി പ്രത്യേകം പിഴയടക്കേണ്ടിയും വന്നേക്കും. ആയതിനാൽ തന്നെ ഇക്കാര്യത്തിൽ സൂക്ഷ്മമായി പഠനം നടത്തിയതിന് ശേഷം മാത്രമേ സാധനങ്ങൾ വാങ്ങാവു. പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാതെ ആലോചിച്ചശേഷം തീരുമാനം എടുക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...