Wednesday, June 19, 2024 5:58 am

കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം? ; മുന്നറിയിപ്പുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

മാമ്പഴത്തിന്റെ സീസൺ ആണല്ലോ ഇപ്പോൾ. പലരുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴം ഇന്ന് വിപണയിൽ ലഭ്യമാണ്. നന്നായി പഴുത്ത മാമ്പഴം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കടകളിൽ വിൽക്കുന്നുണ്ട്. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴങ്ങൾ കൃത്രിമമായി പാകപ്പെടുത്തുന്നതിനെതിരെ ഭക്ഷ്യ അതോറിറ്റിയുടെ മുന്നറിയിപ്പ്. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിനായി കാൽസ്യം കാർബൈഡോ കാർബൈഡോ ഗ്യാസ് ഉപയോഗിക്കുന്നതിൽ നിന്ന് ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ’ (എഫ്എസ്എസ്എഐ) ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ, വ്യാപാരികൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകി.കാൽസ്യം കാർബൈഡ് ഉപയോ​ഗിക്കുന്നവർക്കെതിരെ കർശനമായി നടപടി എടുക്കാനും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകൾക്കും എഫ്എസ്എസ്എഐ നിർദേശം നൽകിയിട്ടുണ്ട്.

കാൽസ്യം കാർബൈഡ് എന്ന അസറ്റിലീൻ വാതകം പുറത്തുവിടുന്നു. അതിൽ ആർസെനിക്കിൻ്റെയും ഫോസ്ഫറസിൻ്റെയും അംശങ്ങൾ അടങ്ങിയിരിക്കുന്നു. ഈ ധാതുക്കൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തലകറക്കം, ഇട ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി, ചർമ്മത്തിലെ അൾസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി FSSAI വ്യക്തമാക്കുന്നു.
സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളാണ് ആരോഗ്യത്തിന് നല്ലതെങ്കിലും ഇവ ലഭിക്കുന്നത് അത്ര എളുപ്പമല്ല. കാരണം വിൽപനയ്ക്ക് എത്തുന്നതിൽ അധികവും കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ആയിരിക്കും. സുരക്ഷിതമായ മാർഗങ്ങളിലൂടെ പഴുപ്പിച്ച മാമ്പഴം ഉപഭോഗത്തിന് നല്ലതാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ എ ധാരാളം ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മാമ്പഴം. എന്നാൽ, രാസവസ്തുക്കൾ വച്ച് പാകപ്പെടുത്തി മാമ്പഴത്തിൽനിന്നു ഈ ഗുണങ്ങൾ ഒന്നും ലഭിക്കില്ലെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈറ്റ് ദുരന്തം ; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈറ്റ്

0
ദുബായ്: കുവൈറ്റിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് കുവൈറ്റ്...

തീരക്കടലിൽ ചാളയെ കാണുന്നില്ല ; മത്സ്യമേഖല പ്രതിസന്ധിയിലാകുമോ?, തൊഴിലാളികൾ ആശങ്കയിൽ

0
തോപ്പുംപടി: ഇക്കുറി ചാള ചതിക്കുമോ എന്നാണ് മത്സ്യമേഖലയുടെ ആശങ്ക. കാലവർഷം തുടങ്ങി...

പണവും ഫോണും പിടിച്ചുപറിച്ചെന്ന് പോലീസ് സ്റ്റേഷനിൽ പരാതി ; അന്വേഷിച്ചപ്പോൾ കഥയിൽ ട്വിസ്റ്റ്, സംഭവം...

0
കൊച്ചി: മൊബൈൽഫോണും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാക്കളെ പിടികൂടിയപ്പോൾ പുറത്തുവന്നത് സ്ത്രീകൾമാത്രം...

ലഹരിമരുന്ന് ഉപയോഗിച്ചാൽ ഇനി പണിപോകും ; സ്വകാര്യമേഖല കേന്ദ്രീകരിച്ച് പോലീസിന്റെ പദ്ധതി ഇങ്ങനെ…

0
കൊച്ചി: ജോലി വേണോ, എങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടയ്ക്ക്...