കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം? ; മുന്നറിയിപ്പുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

മാമ്പഴത്തിന്റെ സീസൺ ആണല്ലോ ഇപ്പോൾ. പലരുചിയിലും വലിപ്പത്തിലുമുള്ള മാമ്പഴം ഇന്ന് വിപണയിൽ ലഭ്യമാണ്. നന്നായി പഴുത്ത മാമ്പഴം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കടകളിൽ വിൽക്കുന്നുണ്ട്. കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴങ്ങൾ കൃത്രിമമായി പാകപ്പെടുത്തുന്നതിനെതിരെ ഭക്ഷ്യ അതോറിറ്റിയുടെ മുന്നറിയിപ്പ്. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിനായി കാൽസ്യം കാർബൈഡോ കാർബൈഡോ ഗ്യാസ് ഉപയോഗിക്കുന്നതിൽ നിന്ന് ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ’ (എഫ്എസ്എസ്എഐ) ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ, വ്യാപാരികൾ എന്നിവർക്ക് മുന്നറിയിപ്പ് നൽകി.കാൽസ്യം കാർബൈഡ് ഉപയോ​ഗിക്കുന്നവർക്കെതിരെ കർശനമായി നടപടി എടുക്കാനും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ വകുപ്പുകൾക്കും എഫ്എസ്എസ്എഐ നിർദേശം നൽകിയിട്ടുണ്ട്.

കാൽസ്യം കാർബൈഡ് എന്ന അസറ്റിലീൻ വാതകം പുറത്തുവിടുന്നു. അതിൽ ആർസെനിക്കിൻ്റെയും ഫോസ്ഫറസിൻ്റെയും അംശങ്ങൾ അടങ്ങിയിരിക്കുന്നു. ഈ ധാതുക്കൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തലകറക്കം, ഇട ബലഹീനത, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി, ചർമ്മത്തിലെ അൾസർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി FSSAI വ്യക്തമാക്കുന്നു.
സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളാണ് ആരോഗ്യത്തിന് നല്ലതെങ്കിലും ഇവ ലഭിക്കുന്നത് അത്ര എളുപ്പമല്ല. കാരണം വിൽപനയ്ക്ക് എത്തുന്നതിൽ അധികവും കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ ആയിരിക്കും. സുരക്ഷിതമായ മാർഗങ്ങളിലൂടെ പഴുപ്പിച്ച മാമ്പഴം ഉപഭോഗത്തിന് നല്ലതാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ എ ധാരാളം ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മാമ്പഴം. എന്നാൽ, രാസവസ്തുക്കൾ വച്ച് പാകപ്പെടുത്തി മാമ്പഴത്തിൽനിന്നു ഈ ഗുണങ്ങൾ ഒന്നും ലഭിക്കില്ലെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപതിരഞ്ഞെടുപ്പ് പരാജയം : ജനവിധി മാനിക്കുന്നു ; ആത്മപരിശോധന നടത്തുമെന്ന് ബിജെപി

0
ന്യൂഡൽഹി : മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നെന്നും പാർട്ടി...

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...