ഇതുവരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിർബന്ധമായും ഈ മാസം 30 നകം ലിങ്ക് ചെയ്യേണ്ടതുണ്ട്. പാൻ – ആധാർ രേഖകൾ 30 നകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും. പാൻ കാർഡ് ഉടമകൾ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കാർഡ് ഉടമകളുടെ നികുതിയും ബിസിനസ്സുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളും തകരാറിലാകുമെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) സൂചന നൽകുന്നുണ്ട്. 2023 ജൂൺ 30 നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാൻ ജൂലൈ മുതൽ പ്രവർത്തനരഹിതമാകും. മാത്രമല്ല, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നൽകേണ്ടിവരും. പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം എന്നറിയാം. രണ്ട് മാർഗങ്ങൾ ഇതാ;
ആദായനികുതി വകുപ്പിന്റെ പോർട്ടൽ വഴി ലിങ്ക് ചെയ്യാം
ഘട്ടം 1: ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലായ incometaxindiaefiling.gov.in എന്നത് തുറക്കുക.
ഘട്ടം 2: വെബ്‌പേജിലെ ‘ക്വിക്ക് ലിങ്കുകൾ’ വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇത് നിങ്ങളെ ഒരു പുതിയ പേജിലേക്ക് റീഡയറക്‌ട് ചെയ്യും അവിടെ പാൻ നമ്പർ, ആധാർ നമ്പർ, നിങ്ങളുടെ പേര് പോലുള്ള മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകേണ്ടതുണ്ട്.
എസ്എംഎസ് വഴി ലിങ്ക് ചെയ്യാം
ഘട്ടം 1: മൊബൈലിൽ നിന്നും 567678 അല്ലെങ്കിൽ 56161 നമ്പറിലേക്ക് എസ്എംഎസ് അയക്കാം. ഫോർമാറ്റ് UIDPAN 10 അക്ക പാൻ കാർഡ് നമ്പർ, 12 അക്ക ആധാർ കാർഡ് നമ്പർ, സ്ഥലം എന്നിവ ടൈപ് ചെയ്ത അയക്കുക. .
ഘട്ടം 2: അതിനുശേഷം, എസ്എംഎസ് വഴി ആദായനികുതി വകുപ്പ് നിങ്ങളെ പാൻ-ആധാർ ലിങ്ക് നിലയെ കുറിച്ച് അറിയിക്കും. നികുതിദായകന്റെ ജനനത്തീയതി രണ്ട് രേഖകളുമായും പൊരുത്തപ്പെടുന്നെങ്കിൽ മാത്രമേ ആധാറും പാനും ലിങ്കുചെയ്യൂ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































