ഇന്നത്തെ കാലത്ത് എല്ലാവരും ഡിജിറ്റൽ പേയ്മെന്റിലൂടെ ആയിരിക്കും എല്ലാ പണമിടപാടുകളും നടത്തുന്നത്. പച്ചക്കറി വാങ്ങുന്നത് മുതൽ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നത് വരെ ഇത്തരത്തിൽ ആയിരിക്കും. വളരെ ചുരുക്കം ആളുകൾ മാത്രമാണ് മൊബൈൽ ഷോപ്പുകളിൽ പോയി പണം നൽകി ഫോൺ റീചാർജ് ചെയ്യുന്നത്. ബഹുഭൂരിപക്ഷം ആളുകളും ഡിജിറ്റൽ പേയ്മെന്റ് വഴിയായിരിക്കും ഫോൺ റീച്ചാർജ് ചെയ്യുക. വലിയ ശമ്പളം ലഭിക്കുന്നവർക്ക് ഇത് ഒരു പ്രശ്നമായിരിക്കില്ല ഇവരുടെ അക്കൗണ്ടിൽ എപ്പോഴും പണം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ മിഡിൽ ക്ലാസ് ഫാമിലിയിൽ ജീവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടിൽ ഒരു പക്ഷേ ഒരു മാസത്തെ ചിലവിനുള്ള പണം മാത്രം ഉണ്ടാകാനാണ് സാധ്യത. അടുത്ത മാസത്തെ ശമ്പളം ലഭിച്ചാൽ മാത്രമാണ് വീണ്ടും പണം അക്കൗണ്ടിൽ എത്തൂ. മാസ അവസാനം ആകുമ്പോഴേക്കും ഇത് തീരാനും സാധ്യതയുണ്ട്.
ഇത്തരത്തിൽ നിങ്ങളുടെ അക്കൗണ്ടിലും കൈയ്യിലും പണം ഇല്ലാത്ത സാഹചര്യത്തിൽ വളരെ അത്യാവശ്യമായി ഫോൺ റീചാർജ് ചെയ്യേണ്ടി വന്നാൽ എന്ത് ചെയ്യും? നിങ്ങളുടെ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും പേടിക്കണ്ട. ഇത്തരം സാഹചര്യത്തിൽ നമുക്ക് പണം നൽകാതെ തന്നെ ഫോൺ റീചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. നിങ്ങളുടെ കണക്ഷൻ ഏതാണെങ്കിലും ഇത്തരത്തിൽ റീചാർജ് ചെയ്യാം. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം ? ഇതിനായി നിങ്ങളുടെ ഫോണിൽ ആകെ വേണ്ടത് ആമസോണിന്റെ ആപ്പ് മാത്രമാണ്. ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഇല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ശേഷം നിങ്ങളുടെ വിവരങ്ങൾ നൽകി ആപ്പിൽ സൈൻ അപ്പ് ചെയ്യുക. ശേഷം നിങ്ങളുടെ ഫോൺ റീചാർജ് ചെയ്യുന്നതിനായി ആപ്പിന്റെ താഴെ വലത് മൂലയിലായി കാണുന്ന മെനു എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ ആമസോൺ പേ എന്ന ഒരു ഓപ്ഷൻ ആദ്യം കാണാം. ഇതിൽ നിങ്ങൾ ക്ലിക്ക് ചെയ്യുക. ഇപ്പോൾ ധാരാളം ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ കഴിയും. ഇതിൽ നിന്ന് മൊബൈൽ റീചാർജ് എന്ന ഓപ്ഷനാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
ശേഷം വരുന്ന കോളത്തിൽ നിങ്ങൾക്ക് റീചാർജ് ചെയ്യേണ്ട മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് നൽകേണ്ടതാണ്. ഇത്തരത്തിൽ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ തൊട്ടുതാഴെയായി വിവിധ റീചാർജ് പ്ലാനുകൾ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിൽ നിന്ന് ഏത് പ്ലാനാണ് നിങ്ങൾക്ക് ആവശ്യം എന്ന് തിരഞ്ഞെടുക്കുക. ശേഷം താഴയായി നൽകിയിരിക്കുന്ന പേ നൗ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പണം പേ ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും. ചിലപ്പോൾ ഷോ മോർ വേ ടു പേ എന്ന ഒരു ഓപ്ഷനും നിങ്ങൾക്ക് കാണാൻ കഴിയും.
ഈ ഓപ്ഷനിൽ നിങ്ങൾ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ പണം പേയ്‌മെന്റ് ചെയ്യാനുള്ള ധാരാളം ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്. ആമസോൺ പേ, യുപിഐ ആപ്പ്, ക്രെഡ്റ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയവയാണ് ഈ ഓപ്ഷനുകൾ. എന്നാൽ ഇതിനെല്ലാം പുറമെ ആമസോൺ പേ ലേറ്റർ എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഈ ഓപ്ഷനിലാണ് നിങ്ങൾ ക്ലിക്ക് ചെയ്യേണ്ടത്. ഇത്തരത്തിൽ ചെയ്താൽ തൽക്കാലം പണം അടയ്ക്കാതെ ഫോൺ റീചാർജ് ചെയ്യാവുന്നതാണ്. എന്നാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആമസോൺ പേയുമായി ബന്ധിപ്പിച്ചതിന് ശേഷം മാത്രമേ ഇത് പരീക്ഷിക്കാവു. എങ്കിൽ മാത്രമേ ഈ മാർഗം വിജയിക്കു. അതേ സമയം ഇത്തരത്തിൽ നിങ്ങൾ റീചാർജ് ചെയ്ത തുക അടുത്തമാസം അഞ്ചാം തിയതിക്കുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആമസോൺ പിടിക്കുന്നതയിരിക്കും. എങ്കിലും കൈയ്യിൽ പണം ഇല്ലാത്ത സാഹചര്യത്തിൽ അടിയന്തര റീചാർജുകൾ ചെയ്യാൻ ഇതൊരു മികച്ച മാർഗമാണ്.