ഗൂഗിൾ പേ ആപ്പിൽ ഉപയോഗപ്രദമായതും എന്നാൽ പലരും ഉപയോഗിക്കാത്തതുമായ നിരവധി ഫീച്ചറുകളുണ്ട്. ഇത്തരത്തിൽ ഒന്നാണ് പേയ്മെന്റ് റിമൈൻഡർ. എല്ലാ മാസവും അടയ്ക്കേണ്ട ബില്ലുകളും റീചാർജുകളും കൃത്യമായ തിയ്യതിയിൽ ഓർമിപ്പിക്കുന്ന സംവിധാനമാണ് ഇത്. കറന്റ് ബില്ലുകൾ, ഫോൺ റീചാർജുകൾ, ഡിടിഎച്ച് റീചാർജുകൾ എന്നിങ്ങനെയുള്ള പേയ്മെന്റുകൾ അതാത് ദിവസം കൃത്യമായി അറിയിക്കാൻ ഈ ഫീച്ചറിന് സാധിക്കും.
ഗൂഗിൾ പേയുടെ പേയ്‌മെന്റ് റിമൈൻഡർ ഫീച്ചർ ഉപയോഗിച്ചാൽ ബില്ലുകൾ കൃത്യമായി അടയ്ക്കാം മാത്രമല്ല റീചാർജ് ചെയ്യാനുള്ള തിയ്യതി മറന്ന് ഫോണിൽ ഡാറ്റ കിട്ടാത്ത അവസ്ഥ പോലും ഉണ്ടാകില്ല. ബില്ലുകൾ മാത്രമല്ല, വാടക തുക, മെയിന്റനൻസ്, പത്ര ബില്ലുകൾ തുടങ്ങിയ പേയ്‌മെന്റുകൾക്കായി നിങ്ങൾക്ക് റിമൈൻഡർ സെറ്റ് ചെയ്യാൻ സാധിക്കും. എങ്ങനെയാണ് ഇത് ഓൺ ചെയ്യുന്നത് എന്ന് നോക്കാം.
● നിങ്ങളുടെ ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഗൂഗിൾ ആപ്പ് തുറക്കുക.
● താഴെയായി കാണുന്ന റെഗുലർ പേയ്‌മെന്റ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
● പേയ്‌മെന്റ് ഓപ്ഷന് താഴെ പേയ്‌മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക.
● സീ ഓൾ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കുക.
● റിക്കറിങ് പേയ്മെന്റുകൾക്കായി കുറച്ച് വിവരങ്ങൾ നൽകേണ്ടതുണ്ട്.
● കോൺടാക്റ്റ് ലിസ്റ്റിൽ നിന്ന് പണം അയക്കേണ്ട കോൺടാക്റ്റ് തിരഞ്ഞെടുക്കുക.
● സ്റ്റാർട്ട് ഡേറ്റ് തിരഞ്ഞെടുക്കുക.
● പേയ്‌മെന്റ് ഫ്രീക്വൻസി തിരഞ്ഞെടുക്കുക.
● തുക തിരഞ്ഞെടുക്കുക.
● എളുപ്പം തിരിച്ചറിയാനായി പേയ്‌മെന്റിന് ഒരു പേര് നൽകുക.
● നിങ്ങളുടെ ചെക്ക്‌ലിസ്റ്റിൽ പേയ്‌മെന്റ് റിമൈൻഡർ കാണാൻ, റിമൈൻഡർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ടാപ്പ് ചെയ്യുക.
പേയ്മെന്റ് രീതി
സാധാരണ പിയർ പേയ്‌മെന്റുകൾക്കായി റിമൈൻഡറുകൾ സെറ്റ് ചെയ്യാൻ മാത്രമേ ഗൂഗിൾ പേയിലൂടെ സാധിക്കുകയുള്ളു. ഓട്ടോമാറ്റിക്കായി പണം അക്കൌണ്ടിൽ നിന്നും പോവുകയില്ല. നിങ്ങൾക്ക് നോട്ടിഫിക്കേഷനായി പണം അടയ്ക്കേണ്ട തിയ്യതിയാണ് എന്ന് ഓർമിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. റിമൈൻഡർ സെറ്റ് ചെയ്താലും പേയ്മെന്റ് നിങ്ങൾ തന്നെ ചെയ്യേണ്ടി വരും. അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി തുക കുറയ്ക്കുന്നതിന് പകരം പണമടയ്ക്കാനുള്ള നോട്ടിഫിക്കേഷൻ മാത്രം ലഭിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033