ഇന്ത്യൻ സിനിമയിലെ രണ്ട് മെഗാ ശക്തികളായ ഹൃത്വിക് റോഷനും ഹോംബാലെ ഫിലിംസും ഒരു ഗംഭീര പാൻ-ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ബോളിവുഡിലെ മിന്നും സൂപ്പർസ്റ്റാർ ഹൃത്വിക് റോഷനും പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസും ചേർന്ന് ഒരു പാൻ-ഇന്ത്യൻ ചിത്രത്തിനായി കൈകോർക്കുന്നു. ഈ ചിത്രം തീർച്ചയായും ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തന്നെ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും. ബോളിവുഡ് ഇൻഡസ്ട്രയിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനികളിൽ ഒന്നായ ഹോംബാലെ ഫിലിംസ് അനേകം വിജയ ചലച്ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മെഗാ ബ്ലോക്ക്ബസ്റ്ററുകളിലൂടെ ഹോംബാലെ ഫിലിംസ്സ് പ്രേക്ഷകരെ ഇതിനുമുൻപും വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ഹൃത്വിക് റോഷനുമൊത്തുള്ള ഈ പുതിയ പ്രൊജക്റ്റ് പ്രേക്ഷകരിൽ ഒരു പുതു തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രഖ്യാപനം വന്ന അന്നുമുതൽ ഈ ചിത്രം വ്യാപകമായ ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഹൃത്വിക് റോഷൻ ആരാധകർക്കും സിനിമാപ്രേമികൾക്കും ഇത് തീർച്ചയായും ഒരു വലിയ വാർത്തയാണ്.

ഈ സഹകരണത്തിൽ അദ്ദേഹം വളരെ സന്തോഷവാനാണെന്നും ഒരു സാധാരണ സിനിമ ചെയ്യുക എന്നതിലുപരി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും അവർക്ക് ആസ്വാദനത്തിൻറെ പുതിയ തലങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന സിനിമകൾ എടുക്കുകയെന്നതാണ് ഒരു പ്രൊഡക്ഷൻ സ്റ്റുഡിയോ എന്ന നിലയിൽ തങ്ങളുടെ ലക്ഷ്യമെന്നും ഇതേക്കുറിച്ച്‌ സംസാരിച്ച ഹോംബാലെ ഫിലിംസ് സ്ഥാപകൻ വിജയ് കിരഗണ്ടൂർ പറഞ്ഞു. ഹൃത്വിക് റോഷനുമായുള്ള ഈ സിനിമ ആ ലക്ഷ്യത്തിന് ഒരു പുതിയ ദിശ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഹോംബാലെ ഫിലിംസ് കഴിഞ്ഞ കുറെ വർഷങ്ങളായി വ്യത്യസ്തങ്ങളായ പല കഥകൾക്കും ജീവൻ നൽകിയിട്ടുണ്ട്. അവരുമായി കൈ കോർത്ത് പ്രേക്ഷകർക്കായി മികച്ചൊരു ചലച്ചിത്രാനുഭവം തന്നെ നൽകണമെന്നാണ് എന്റെ ആഗ്രഹം. ഞങ്ങൾ വലിയൊരു സ്വപ്നം കാണുന്നു, ആ സ്വപ്നത്തെ പൂർണമായ ദൃശ്യമികവോടെ സ്‌ക്രീനിൽ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഞങ്ങൾക്കുണ്ട്”, ഹൃത്വിക് പ്രതികരിച്ചു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ, വിതരണ കമ്പനികളിൽ ഒന്നായി ഉയർന്നുവന്ന ഹോംബാലെ ഫിലിംസ്, കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ കെജിഎഫ് ചാപ്റ്റർ 1 & ചാപ്റ്റർ 2, സലാർ: പാർട്ട് 1 – സീസ്-ഫയർ, കാന്താര എന്നീ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. വ്യത്യസ്തമായ കഥകൾ പറയുന്നതിൽ ഒരു നാഴികക്കല്ല് സൃഷ്ടിക്കുക മാത്രമല്ല സ്ഥിരമായി ബോക്സ് ഓഫീസ് വിജയങ്ങൾ നേടാനും ഹോംബാലെ ഫിലിംസിന് സാധിച്ചിട്ടുണ്ട്. ഈ മികവിനൊപ്പം ആരാധകപിന്തുണയിലും ജനപ്രീതിയിലും താരമൂല്യത്തിലും മുൻപന്തിയിലുള്ള സൂപ്പർ താരങ്ങളിലൊരാൾ എന്ന നിലയിൽ ഹൃത്വിക് റോഷന്റെ സാന്നിധ്യവും ഇഴചേരുമ്പോൾ ചിത്രത്തിൻറെ മാറ്റ് ഇനിയും വർദ്ധിക്കുമെന്നതിൽ സംശയമില്ല. മികച്ച വ്യക്തിത്വം, അവിശ്വസനീയമായ ഓൺ-സ്ക്രീൻ സാന്നിധ്യം, കുറ്റമറ്റ അഭിനയം എന്നീ സവിശേഷതകൾ കൊണ്ട് ഇൻഡസ്‌ട്രിയിൽ ഒരുപാട് മികച്ച വിജയ ചിത്രങ്ങൾ നൽകാൻ അദ്ദേഹത്തിനായിട്ടുണ്ട്. അതോടൊപ്പം തന്നെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വാർ 2, ക്രിഷ് 4 എന്നിങ്ങനെ പല വമ്പൻ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി വരാനുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...