ഡെന്മാർക്ക്-ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറി എച്ച്എസ് പ്രണോയ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ നിന്ന് പിന്മാറി ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരം എച്ച്എസ് പ്രണോയ്. പരിക്കിനെ തുടർന്നാണ് താരത്തിൻ്റെ പിന്മാറ്റം. അദ്ദേഹത്തിന്റെ അഭാവത്തിൽ ലക്ഷ്യ സെൻ ആയിരിക്കും ഇന്ത്യയെ നയിക്കുക. ഈ മാസം ഒരു ടൂർണമെന്റിലും പങ്കെടുക്കില്ല. എനിക്ക് രണ്ടോ മൂന്നോ ആഴ്ച കായികരംഗത്ത് നിന്ന് വിട്ടുനിൽക്കേണ്ടിവരും. അതുകൊണ്ട് എനിക്ക് ഡെന്മാർക്കിലും ഫ്രാൻസിലും കളിക്കാൻ കഴിയില്ലെന്ന് പ്രണോയ് പിടിഐയോട് പറഞ്ഞു. ഏഷ്യൻ ഗെയിംസ് പുരുഷ സിംഗിൾസ് ബാഡ്മിന്റണിലെ ഇന്ത്യയുടെ 41 വർഷത്തെ മെഡൽ വരൾച്ചയാണ് 31-കാരൻ അവസാനിപ്പിച്ചത്.

ഏഷ്യൻ ഗെയിംസിൽ പുരുഷ ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് ലക്ഷ്യയാണ്. ലോക റാങ്കിങ്ങിൽ 15-ാം സ്ഥാനത്തുള്ള ലക്ഷ്യ ഏഷ്യൻ ഗെയിംസിൽ തോൽവിയറിയാതെ നിന്നു. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ തായ്‌ലൻഡിന്റെ കാന്റഫോൺ വാങ്‌ചറോയനെതിരേയാണ് അദ്ദേഹം കളിക്കുക. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ പിവി സിന്ധുവും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്കോട്ട്ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെയാണ് സിന്ധു നേരിടുക. പുരുഷന്മാരിൽ ലോക റാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്ത് ആദ്യ മത്സരത്തിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ നേരിടും. നിലവിൽ ലോക റാങ്കിങ്ങിൽ 30-ാം സ്ഥാനത്തുള്ള പ്രിയാൻഷു രജാവത്ത് ലോക 14-ാം നമ്പർ താരം ലീ സി ജി യുമായി ഏറ്റുമുട്ടും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു ; നാലു വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ്...

കനത്ത മഴയെത്തുടർന്ന് അഞ്ജനി നദി കരകവിഞ്ഞൊഴുകി , ഒഴുക്കിൽപ്പെട്ട യുവാവ് പ്രാണരക്ഷാർത്ഥം അഭയം തേടിയത്...

0
മുംബൈ: ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദി കരകവിഞ്ഞൊഴുകിയതോടെ...

അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന്...

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന...

പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുന്നു ; ജാഗ്രത വേണമെന്ന് എം...

0
ദേവികുളം: സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ...