Sunday, July 6, 2025 4:16 pm

സംസ്ഥാനത്തെ 180 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ 180 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പ്രിന്‍സിപ്പല്‍ പ്രമോഷനു പുറമേ ഹയര്‍സെക്കന്ററി അധ്യാപകരുടെ സ്ഥലം മാറ്റം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രണ്ട് വര്‍ഷമായി സ്ഥലംമാറ്റ അപേക്ഷ നല്‍കി കാത്തിരിക്കുന്നതാകട്ടെ നൂറു കണക്കിന് അധ്യാപകരാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറി സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയെങ്കിലും പല ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രിന്‍സിപ്പല്‍മാരില്ല. അധ്യാപകരുടെ പ്രമോഷനും സ്ഥലം മാറ്റവും നടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 180 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് നിലവില്‍ മറ്റധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ താത്കാലിക ചുമതല വഹിക്കുന്നത്.

ഇത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ തന്നെ പ്രതീകൂലമായി ബാധിച്ച്‌ തുടങ്ങിയിരിക്കുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും മറ്റ് വകുപ്പുകളില്‍ സ്ഥലം മാറ്റവും പ്രമോഷനും നടക്കുന്നുണ്ട്. എന്നിട്ടും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മാത്രം കാര്യങ്ങള്‍ ഇഴയുകായാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി വിദൂര ജില്ലകളില്‍ ജോലി ചെയ്യുന്ന ഹയര്‍ സെക്കന്ററി അധ്യാപകര്‍ സമര്‍പ്പിച്ച സ്ഥലം മാറ്റ അപേക്ഷകളാണ് മരവിപ്പിച്ചിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്

0
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന്...

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...

കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം

0
ഡൽഹി: കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ...

വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന്...

0
പത്തനംതിട്ട: വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്...