യുപിഐ ഇടപാടുകൾക്ക് നിർണായക മാറ്റം ; ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം ഉപഭോക്താക്കൾ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

യു.പി.ഐ ഇന്ന് ജനപ്രിയമായ പേയ്മെന്റ് രീതിയാണ്. ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയും യു.പി.ഐ സേവനം നൽകുന്ന ആപ്പുകളാണ്. ഇപ്പോഴിതാ യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.സി.പി.ഐ).ഉപയോ​​ഗത്തിലില്ലാത്ത യു.പി.ഐ ഐ.ഡികൾ നിർജീവമാക്കാനാണ് നിർദേശം. ഇതോടെ എല്ലാ ബാങ്കുകളും ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനരഹിതമായ യു.പി.ഐ ഐ.ഡി ക്ലോസ്‌ ചെയ്യാനൊരുങ്ങുകയാണ്. ഒരു വർഷമായി ഇടപാട് നടത്താത്ത ഐ.ഡികൾ ബ്ലോക്ക് ചെയ്യാനാണ് എൻ.സി.പി.ഐ നിർദേശം.

എൻ.പി.സി.ഐയുടെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ മൂന്നാം കക്ഷി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യു.പി.ഐ ഐ.ഡിയും അതുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറും പരിശോധിക്കും. ഡിസംബർ 31 വരെ എൻ.പി.സി.ഐ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. യു.പി.ഐ ഐ.ഡി ക്യാൻസലാകാതിരിക്കാൻ ഉപയോക്താക്കൾ ഈ തീയതിക്ക് മുമ്പ് ഐ.ഡികൾ സജീവമാക്കണം. അല്ലങ്കിൽ ജനുവരി ഒന്നുമുതൽ ഇടപാടുകൾ നടത്താൻ കഴിയില്ല. യു.പി.ഐ ഐ.ഡി നിർജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇ-മെയിൽ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകും. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...