ടൊയോട്ട ഗ്ലാൻസയ്ക്ക് ഇന്ത്യൻ വിപണിയിൽ വൻ ഡിമാൻഡ്

For full experience, Download our mobile application:
Get it on Google Play

ടൊയോട്ട ഗ്ലാൻസയ്ക്ക് ഇന്ത്യൻ വിപണിയിൽ വൻ ഡിമാൻഡ് .ഈ ഡിസംബറിൽ ടൊയോട്ട ഗ്ലാൻസയ്‌ക്കായി മൂന്ന് ആഴ്‌ചയിലധികം കാത്തിരിപ്പ് കാലയളവുണ്ട്. ഇത് നിലവിൽ നാല് വേരിയന്റുകളിൽ ലഭ്യമാണ്. ടൊയോട്ട ഗ്ലാൻസ ഹാച്ച്ബാക്ക് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത് 6.81 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിലാണ്. ഈ മാസം ഈ പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് വേരിയന്റിനെ ആശ്രയിച്ച് ഡെലിവറിക്കായി നാലാഴ്ചയോ ഒരു മാസമോ കാത്തിരിക്കേണ്ടി വരും. ഇന്ത്യയൊട്ടാകെ ഈ കാത്തിരിപ്പ് കാലയളവ് ബാധകമാണ്. സിഎൻജി കിറ്റ് ഓപ്ഷനുമായി 1.2 ലിറ്റർ എൻഎ പെട്രോൾ എഞ്ചിനുമായി ജോഡിയാക്കാം. സ്റ്റാൻഡേർഡ് മോഡിൽ 5-സ്പീഡ് മാനുവൽ, എഎംടി യൂണിറ്റ് എന്നിവയുമായി ജോഡിയാക്കുമ്പോൾ പെട്രോൾ മോട്ടോർ 89 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും ഉണ്ടാക്കും.

അതേസമയം, മാനുവൽ ഗിയർബോക്സുള്ള സിഎൻജി പതിപ്പിന് 76 ബിഎച്ച്പി കരുത്തും 98.5 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ കഴിയും. വേരിയന്‍റും ഇന്ധന തരവും അനുസരിച്ച് ഗ്ലാൻസയുടെ മൈലേജ് 22.35 km/l മുതൽ 30.61 km/kg വരെയാണ്. ഗ്ലാൻസ കാറിന് ഹെഡ്‌അപ്പ് ഡിസ്‌പ്ലേ, ഒമ്പത് ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം), പരിമിതമായ റിമോട്ട് ഓപ്പറേഷനുള്ള കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ലഭ്യമാണ് കൂടാതെ അലക്‌സാ ഹോം ഉപകരണ പിന്തുണ, ക്രൂയിസ് കൺട്രോൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയുമുണ്ട്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും ഡിആർഎൽ, പുതിയ എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും പുതിയ 15 ഇഞ്ച് അലോയി വീലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...