പ്രവാസി വിദ്യാർത്ഥികളുടെ എൻട്രൻസ് പരിശീലനത്തിന് സൗദിയിൽ അംഗീകാരം ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി ; സൗദി പ്രവാസി വിദ്യാർത്ഥികളുടെ ചിരകാല സ്വപ്നമായ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് സൗദി അറേബ്യയിൽ അംഗീകാരം ലഭിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ പഠനത്തിനുള്ള എല്ലാ സാധ്യതകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ രജിസ്റ്റർ ചെയ്ത എഡ്യൂക്കേഷൻ പാർട്ടിനേഴ്‌സ് കമ്പനി ആണ് ഇന്ത്യയിലെ പ്രമുഖ എൻട്രൻസ് പരീക്ഷ പരിശീലന സ്ഥാപനമായ ആസ്ക് ഐ ഐ ടിയൻസ്സുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നത്. സൗദി അറേബ്യയിലെ ദമ്മാമിൽ അൽ മുന ഇന്റർനാഷണൽ സ്കൂളുമായും ജുബൈലിൽ ഡ്യൂൺസ് സ്കൂളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സൗദിയിൽ ഇതാദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നതെന്ന് എഡ്യൂക്കേഷൻ പാർട്ടണേഴ്‌സ് കമ്പനി ഡയറക്ടർ ഡോക്ടർ ടി പി മുഹമ്മദ്, അൽ മുന സ്കൂൾ പ്രിൻസിപ്പൽ നാസ്സർ അൽ സഹ്‌റാനി, വൈസ് പ്രിൻസിപ്പൽ അബ്ദുൽ കാദർ മാസ്റ്റർ, ആസ്‌ക് ഐ ഐ ടിയൻസ് സി ഇ ഓ സതീഷ് റാവു ചീഫ് കോഓർഡിനേറ്റർ ഹർഷ് പട്ടോഡിയ എന്നിവർ ദമ്മാമിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

2007 മുതൽ 90 ഇൽ അധികം മുൻ ഐ ഐ ടിയന്മാരും മുപ്പതിലധികം മെഡിക്കൽ രംഗത്തെ പ്രമുഖരും ചേർന്ന് ഇന്ത്യയിൽ ഡൽഹി ആസ്ഥാനമായി നടത്തിവരുന്ന ഉന്നത നിലവാരം പുലർത്തുന്ന പ്രമുഖ സഥാപനമാണ് ആസ്‌ക് ഐ ഐ ടിയൻസ്. സ്കൂൾ സമയം കഴിഞ്ഞായിരിക്കും സ്കൂളുകളിൽ ഫിസിക്കൽ ക്ലാസുകൾ നടക്കുക. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ വിദ്യാലയങ്ങൾ ഈ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള അനുമതി കൂടി സ്ഥപനങ്ങൾക്കു ലഭിച്ചു കഴിഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള പരിചയസമ്പന്നരായ ഐഐടിയിലെ അധ്യാപകർ, വിശകലനത്തോടുകൂടിയ റെഗുലർ ടെസ്റ്റ് സീരീസ്, പതിവ് സംശയ നിവാരണവും ഗൃഹപാഠവും, കരിയർ കൗൺസിലിംഗും PTM-കളും, സ്വയം-പഠനവും പുനരവലോകനവും, ചെറിയ ബാച്ചുകൾ, ആറാം ക്‌ളാസ് മുതലുള്ള കുട്ടികൾക്കു ഫൌണ്ടേഷൻ ക്ലാസുകൾ എന്നിവയാണ് സംരംഭത്തിന്റെ പ്രത്യേകതകൾ. സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മെയ് 13 നു രാത്രി ഏഴു മണിക്ക് ദമ്മാം റോസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...