തമിഴ്നാട്ടിലും കൊയ്തുത്സവം ; കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്​ സ്വകാര്യ ആശുപത്രി നല്‍കിയത്​ 19ലക്ഷം രൂപയുടെ ബില്ല്​

For full experience, Download our mobile application:
Get it on Google Play

തിരുപ്പൂര്‍ : തമിഴ്​നാട്ടില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്​ സ്വകാര്യ ആശുപത്രി നല്‍കിയത്​ 19ലക്ഷം രൂപയുടെ ബില്ല്​. 23 ദിവസത്തെ ചികിത്സക്കാണ്​ ഇത്രയും വലിയ തുക ബില്ലായി നല്‍കിയത്​.

മേയ്​ 25നാണ്​ എം. സുബ്രമണ്യന്‍ കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നത്​. തിരുപ്പൂരിലെ കനകംപാളയം സ്വദേശിയായിരുന്നു 62കാരനായ ഇദ്ദേഹം. സുബ്രമണ്യന്‍ മരിച്ചതോടെ ആശുപത്രി അധികൃതര്‍ 19 ലക്ഷം രൂപയുടെ ബില്‍ മക്കളായ ഹരികൃഷ്​ണനും കാര്‍ത്തികേയനും കൈമാറുകയായിരുന്നു. ഇത്രയും വലിയ ബില്‍ തുക ലഭിച്ചതോടെ മക്കളിരുവരും തിരുപ്പൂര്‍ ജില്ല കളക്​ടര്‍ക്ക്​ പരാതി നല്‍കി.

പിതാവിന്​ കോവിഡ്​ സഥിരീകരിച്ചതോടെ പെരുമനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ​പ്രവേശിപ്പിക്കു​മ്പോള്‍ അദ്ദേഹത്തി​ന്റെ  ആരോഗ്യനില തൃപ്തികരമായിരുനുന്നു. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞതോടെ മോശമാകാന്‍ തുടങ്ങി. ഇതോടെ അത്യാഹിത വിഭാഗത്തില്‍​ പ്രവേശിപ്പിച്ചു. ​കോവിഡ്​ ഗുരുതരമായവര്‍ക്ക്​ നല്‍കുന്ന റെംഡിസിവിര്‍ ഡോസ്​ ഒന്നിന്​ 40,000 രൂപയാകുമെന്നായിരുന്നു ഡോക്​ടര്‍മാരുടെ വാദം. ഇതിനുപുറമെ ബന്ധുക്കള്‍ രണ്ടുലക്ഷം രൂപ നല്‍കുകയും ചെയ്​തതായി മക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റെംഡിസിവിര്‍ കുത്തിവെച്ചതിന്​ ശേഷം സുബ്രമണ്യ​ന്റെ  ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ഓക്സിജന്റെ  പിന്തുണ​യോടെയാണ്​ കഴിഞ്ഞിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാമെന്ന്​ ഡോക്​ടര്‍മാര്‍ ഉറപ്പുനല്‍കുകയും ചെയ്​തിരുന്നു. ​എന്നാല്‍ മേയ്​ 24ന്​ തനിക്ക്​ ശ്വാസതടസമനുഭവപ്പെടുന്നതായി സുബ്രമണ്യന്‍ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചപ്പോള്‍ അവിടെ ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും മൂന്നുമണിക്കൂറിനകം മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന്​ പരാതിയില്‍ പറയുന്നു.

മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം സുബ്രമണ്യന്‍ മരിക്കുകയായിരുന്നു. ഇതോടെ സുബ്രമണ്യന്‍ 23 ദിവസം ചികിത്സയിലായിരുന്ന ആശുപത്രി അധികൃതര്‍ 19.05 ലക്ഷം രൂപയുടെ ബില്‍ നല്‍കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു. ആശുപത്രിക്കെതിരെ പരാതി ലഭിച്ചതായി കളക്​ടര്‍ കെ. വിജയ കാര്‍ത്തികേയന്‍ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യവകുപ്പിലെ ജോയിന്റ് ​ ഡയറക്​ടറോട്​ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...