ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധ ശേഖരം പിടികൂടി. റോക്കറ്റ് ലോഞ്ചർ, തോക്കുകൾ, ഗ്രനേഡുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പിടിച്ചെടുത്തു. ഇംഫാൽ ഈസ്റ്റിൽ നിന്ന് കരസേനയും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. 70 എംഎം ഹെവി കാലിബർ ലോഞ്ചർ, രണ്ട് 9 എംഎം പിസ്റ്റളുകൾ, 12 ഗേജ് സിംഗിൾ ബാരൽ ഗൺ, ഇംപ്രൊവൈസ്ഡ് ഗ്രനേഡ് ലോഞ്ചർ, ആറ് ഗ്രനേഡുകൾ, രണ്ട് ട്യൂബ് ലോഞ്ചറുകൾ, വിവിധ തരം വെടിമരുന്നുകള്‍, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ആയുധശേഖരമാണ് പിടിച്ചെടുത്തെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നു. കണ്ടെടുത്ത ആയുധങ്ങള്‍ കൂടുതൽ അന്വേഷണത്തിനായി മണിപ്പൂർ പോലീസിന് കൈമാറി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























