കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട ; കാ​റി​ൽ ക​ട​ത്തി​യ 50 കി​ലോയുമാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 50 കി​ലോ ക​ഞ്ചാ​വ് കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ൽ വെ​ച്ച് പീ​ച്ചി പോ​ലീ​സ് പി​ടി​കൂ​ടി. ഒ​ഡി​ഷ സ്വ​ദേ​ശി ഹ​രി​യ​മു​ണ്ട (23), കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ മാ​ഞ്ഞൂ​ർ മ​ണി​മ​ല​കു​ന്നേ​ൽ വീ​ട്ടി​ൽ തോ​മ​സ് (42), അ​തി​ര​മ്പു​ഴ മാ​ങ്കി​ലേ​ത്ത് വീ​ട്ടി​ൽ ലി​ന്റോ (35), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കൊ​ടു​വ​ള്ളി അ​ങ്ക​മ​ണ്ണി​ൽ വീ​ട്ടി​ൽ അ​സ​റു​ദ്ദീ​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് കി​ട്ടി​യ രഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ല​ർ​ച്ച നാ​ലോ​ടെ പീ​ച്ചി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​എം. ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു​കാ​രെ വ​ല​യി​ലാ​ക്കി​യ​ത്.

പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘം കാ​റി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​ന്നു എ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ജീ​പ്പു​മാ​യി പോ​ലീ​സു​കാ​രു​ടെ ഒ​രു സം​ഘം വാ​ണി​യം​പാ​റ​യി​ൽ​വെ​ച്ച് കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. അ​തേ​സ​മ​യം പോ​ലീ​സി​ന്റെ മ​റ്റൊ​രു സം​ഘം ജീ​പ്പു​മാ​യി തു​ര​ങ്ക​ത്തി​ന്റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ചു. വാ​ണി​യം​പാ​റ​യി​ൽ പോ​ലീ​സ് ജീ​പ്പി​നെ വെ​ട്ടി​ച്ചു ക​ട​ന്ന കാ​റി​നെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി.​എം. ര​തീ​ഷ് പി​ന്തു​ട​ർ​ന്നാ​ണ് തു​ര​ങ്ക​ത്തി​ൽ വെ​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

എ.​എ​സ്.​ഐ പ്രി​യ, സി.​പി.​ഒ​മാ​രാ​യ റ​ഷീ​ദ്, സ​നി​ൽ​കു​മാ​ർ, തൃ​ശൂ​ർ സി​റ്റി ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് ടീം ​അം​ഗ​ങ്ങ​ളും എ​സ്.​ഐ​മാ​രു​മാ​യ സു​വ്ര​ത​കു​മാ​ർ, റാ​ഫി, രാ​കേ​ഷ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ പ​ള​നി​സ്വാ​മി, സി.​പി.​ഒ വി​പി​ൻ​ദാ​സ്, ശ​ര​ത്ത്, ഹൈ​വേ പ​ട്രോ​ളി​ങ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്.​ഐ മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ ബി​നോ​ജ്, മ​നോ​ജ്, എ​സ്.​സി.​പി.​ഒ വി​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണ്ണക്കൊള്ള : ‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’ ; പിഎസ് പ്രശാന്ത്

0
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം...

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...

മകനോടുള്ള വ്യക്തിവിരോധം ; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു

0
കങ്ങഴ : വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : പുനരധിവാസ പ്രാഥമിക പട്ടികയിൽ 179 കുടുംബങ്ങൾ

0
കല്പറ്റ : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന്‌ പുനരധിവസിപ്പിക്കേണ്ടത് 179...