ശബരിമലയില്‍ വന്‍ തിരക്ക് ; തീർത്ഥാടകരുടെ വാഹനങ്ങള്‍ മൈലപ്ര പള്ളിപ്പടിയില്‍ നിന്ന് തിരിച്ച് പത്തനംതിട്ട ഇടത്താവളത്തിലേക്ക് വിടുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ശബരിമല അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ വഴി തിരിച്ച്  പത്തനംതിട്ട ഇടത്താവളത്തിലേക്ക് വിടുന്നു. മൈലപ്ര പള്ളിപ്പടിയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഇടത്താവളത്തിലേക്ക് തിരിച്ച് വിട്ടതിന് ശേഷം തിരക്കിന് അനുസരിച്ചാണ് അവിടെ നിന്നും വാഹനങ്ങള്‍ ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കുന്നത്.  ഇന്ന് വൈകിട്ടോടെയാണ് നടപടി ആരംഭിച്ചത്. വന്‍ ഭക്ത ജന തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. 1,16,000 പേരാണ് ഇന്നലെ മല ചവിട്ടിയത്. സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ മല ചവിട്ടിയ ദിവസമായിരുന്നു ഇന്നലെ. ഇന്നല മല ചവിട്ടിയ പലർക്കും ദർശനം നടത്താനായില്ല. 69,000 പേരാണ് പുല്ലുമേട് കാനനപാത വഴിയും പമ്പ വഴിയും സന്നിധാനത്ത് എത്തിയത്. ഇതിൽ വെള്ളിയാഴ്ച മല ചവിട്ടിയവരുമുണ്ട്. മണിക്കൂറുകളോളം ആണ് ഇന്നലെ തീർഥാടകർ ദർശനത്തിനായി വരി നിന്നത്. പതിമൂന്നും പതിനാലും മണിക്കൂർ ക്യൂ നിന്നവരും ഇന്നലെ ഉണ്ട്. പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ പോലീസിന് സാധിച്ചില്ല. ബാരിക്കേടുകൾ മറികടന്നും പോലീസിനെ തള്ളി മാറ്റിയും തീർഥാടകർ സന്നിധാനം ലക്ഷ്യമാക്കി നീങ്ങി. തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ക്യൂ കോംപ്ലക്സ് സംവിധാനം പരാജയപ്പെട്ടതാണ് നീണ്ട നേരം വരി നിൽക്കേണ്ടി വരാൻ കാരണമായി തീർഥാടകർ പറയുന്നത്.

അതേസമയം തുലാപ്പള്ളി മുതൽ ഇലവുങ്കൽ വരെ എരുമേലി റൂട്ടിലും, പ്ലാപ്പള്ളി മുതൽ ഇലവുങ്കൽ വരെ പത്തനംതിട്ട റൂട്ടിലും തീർത്ഥാടകർ കുടുങ്ങിക്കിടക്കുകയാണ്. അഞ്ചു മണിക്കൂറായി എരുമേലി – നിലക്കൽ റൂട്ടിലും തീർത്ഥാടകർ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലെന്നും മണിക്കൂറുകളായി കാത്ത് കിടക്കുകയാണെന്നും തീർത്ഥാടകർ പറയുന്നു. കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കാണ് വഴിനീളെയുണ്ടാകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...