വൻ ഭക്തജനത്തിരക്ക് ; ശബരിമലയിൽ ആവശ്യത്തിന് ആംബുലൻസുകളില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ആവശ്യത്തിന് ആംബുലൻസുകളില്ല. ദേവസ്വം ബോർഡിന്റെ ആംബുലൻസ് തകരാറിലാണ്. നിലവിലുള്ളത് വനംവകുപ്പിന്റെ ആംബുലൻസ് മാത്രം. ആംബുലൻസ് തകരാറായിട്ടും പകരം സംവിധാനം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. അടിയന്തര ഘട്ടത്തിൽ സന്നിധാനത്തേക്ക് ആംബുലൻസ് എത്തുന്നത് ചരൽമേട്ടിൽ നിന്നുമാണ്. കഴിഞ്ഞ ദിവസം പതിനായിരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്. രാവിലെ മലചവിട്ടിയ പലർക്കും ദർശനം പൂർത്തിയാക്കാൻ സാധിച്ചില്ല. ചില ഭാഗങ്ങളിൽ ഭക്തർ ബാരിക്കേഡുകൾ മുറിച്ചു കടന്നു. നടപ്പന്തലുകൾ ഭക്തരെ കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിക്ക് ‌പമ്പയിൽ നിന്നും മല കയറിയവർക്ക് ദർശനം നടത്താൻ സാധിച്ചിട്ടില്ല. മണിക്കൂറുകളോളമാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ക്യൂ കോംപ്ലക്സ് പ്രവർത്തിപ്പിച്ച് തുടങ്ങിയെങ്കിലും നിലവിലെ അവസ്ഥയ്‌ക്ക് മാറ്റമില്ല. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലാണ് ക്യൂ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയ ശേഷം എട്ട് വർഷത്തോളം ഉപയോഗിക്കാതെ കിടന്ന 18 ഹാളുകളാണ് ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ ഉപയോ​ഗിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...