Wednesday, July 2, 2025 5:49 am

ശബരിമലയിൽ വൻ ഭക്തജനതിരക്ക് ; ആദ്യ നാല് മണിക്കൂറിൽ ദര്‍ശനം നടത്തിയത് 24, 592 തീർത്ഥാടകര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിൽ വൻ ഭക്തജനതിരക്ക്. പുലർച്ചെ മുതൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ആദ്യ നാല് മണിക്കൂറിൽ 24, 592 തീർത്ഥാടകരാണ് ദർശനം നടത്തിയത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർ അതിൽ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ ദർശനം നടത്തണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ ഭൂരിഭാ​ഗം ഭക്തരും സമയം പാലിക്കാതെയാണ് ദർശനം നടത്തുന്നതെന്നും ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 80,984 തീർത്ഥാടകരാണ് ദർശനം നടത്തിയത്. ഇന്നലെ വരെ 10 ലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ വർ‌ഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ എത്തിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സ്പോട്ട് ബുക്കിം​ഗ് നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വരുമാനത്തിലും കഴിഞ്ഞ വർഷത്തേക്കാൾ വൻ വർദ്ധനവാണുള്ളത്. ആദ്യ 12 ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 63 കോടിയാണ് വരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...

യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

0
ടെൽഅവീവ്  : ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ...

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...