ദില്ലി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടികൂടിയത്. 82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു കൊക്കൈയ്ന്‍ കണ്ടെത്തിയത്. വിദഗ്ധ സംഘത്തിന്‍റെ സഹായത്തോടെയായിരുന്നു ക്യാപ്സൂളുകള്‍ കസ്റ്റംസ് വീണ്ടെടുത്തത്.

ഡിസംബര്‍ 12 ന് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പോലീസ് പിടികൂടിയിരുന്നു. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33യാണ്) പോലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി നെടുമലയിൽ എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ പിടികൂടിയത്.

മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന തുലാസും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതമാണ് ജിസാറിനെ പോലീസ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെ.എൽ 57 കെ 4333 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ ലഹരി മരുന്നിനു വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് വിശദമാക്കി.

ഒക്ടോബര്‍ അവസാന വാരം കണ്ണൂരിലെ മമ്പറം മൈലുള്ളിമെട്ടയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു. പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെയാണ് പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. വാഹന പരിശോധനയ്ക്കിടെയാണ് ഇസ്മയിൽ എംഡിഎംഎയുമായി പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിപണിയിൽ 14 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...