ബെയ്റൂട്ട് : ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇരട്ട സ്ഫോടനം. വെയര്‍ഹൗസിലും പരിസരത്തുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. നിരവധിപ്പേര്‍ മരിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബെയ്റൂട്ട് തുറമുഖത്ത് പ്രദേശിക സമയം ചൊവ്വാഴ്ച ആറോടെയായിരുന്നു സ്ഫോടനങ്ങള്‍. സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളും ഓഫീസുകളും തകര്‍ന്നതായാണ് വിവരം.
തുറമുഖത്തിനടുത്തുള്ള വെയര്‍ഹൗസിലുണ്ടായ വലിയ തീപിടുത്തമാണ് സ്ഫോടനത്തിന്റെ കാരണമെന്ന് ലെബനന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനമുണ്ടായി തൊട്ടടുത്ത നിമിഷം ആകാശത്ത് ഭീമന് അഗ്നിഗോളം രൂപപ്പെട്ടു. അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
https://www.facebook.com/mediapta/videos/3180926551976788/