അത്തോളിയിൽ ഓയിൽ മില്ലിൽ വൻ തീപിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അത്തോളി കണ്ണംപോയിലിലെ എസ്ആർ ഓയിൽ മില്ലിൽ ഇന്നലെ രാത്രിയോടെയുണ്ടായ വൻ തീപിടിത്തത്തിൽ മിൽ പൂർണ്ണമായും കത്തിനശിച്ചു. നാല് മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് ഫയർഫോഴ്സിന് തീ പൂർണ്ണമായും അണയ്ക്കാനായത്. മില്ലിലുണ്ടായിരുന്ന 2000 ലിറ്റർ വെളിച്ചെണ്ണ, കൊപ്ര, തേങ്ങ തുടങ്ങിയവയെല്ലാം പൂർണ്ണമായും കത്തി നശിച്ചു. ഓയിൽ മിൽ ഇപ്പോൾ പൂർണ്ണമായും ഉപയോഗശൂന്യമായ നിലയിലാണ്.

അഞ്ച് യൂണിറ്റുകളിൽ നിന്നായി 20 പേരടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ ലഭ്യമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ അതോ മറ്റ് കാരണങ്ങളാണോ എന്നതിനെക്കുറിച്ച് പോലീസും ഫയർഫോഴ്സും അന്വേഷണം നടത്തിവരികയാണ്. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...